Food inspection | ഭക്ഷ്യവസ്തു വില്‍പന, നിര്‍മാണ, വിതരണ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധനയുമായി അധികൃതര്‍; 4 ഹോടെലുകള്‍ക്ക് പിഴ ചുമത്തി; ലൈസന്‍സ് ഇല്ലാത്തതിന് 2 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി; ബേകറി നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു
Sep 16, 2022, 21:59 IST
കാസര്‍കോട്: (www.kasargodvartha.com) ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ബദിയടുക്ക, കാസര്‍കോട് എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തു വില്‍പന, നിര്‍മാണ, വിതരണ കേന്ദ്രങ്ങളില്‍ വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച നാല് ഹോടെലുകള്‍ക്ക് പിഴ ചുമത്തി. മീന്‍, പാല്‍, കുടിവെള്ളം എന്നിവയുടെ 30 സാംപിളുകള്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചു.
ഉദുമ, കാസര്‍കോട്, ബദിയടുക്ക എന്നിവിടങ്ങളിലെ ഹോടെലുകളില്‍ നിന്നും ശേഖരിച്ച 45 ഭക്ഷ്യ വസ്തു സാംപിളുകള്‍ കൃത്രിമ നിറ പരിശോധനക്കായി കോഴിക്കോട് റീജിയണല്‍ അനലിറ്റികല്‍ ലാബിലേക്ക് പരിശോധനക്ക് അയച്ചു. ബദിയടുക്കയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ജീവനക്കാരും പഞ്ചായത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്നുനടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സായി സ്റ്റോര്‍, ഹോടെല്‍ കേരള എന്നീ സ്ഥാപനങ്ങള്‍ അടപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
വൃത്തിഹീനവും ഭക്ഷ്യ വിഷബാധക്ക് കാരണമായേക്കാവുന്ന രീതിയില്‍ ബദിയടുക്ക നവജീവന്‍ സ്‌കൂളിന് സമീപം പ്രവര്‍ത്തിച്ച ഗോള്‍ഡന്‍ ബേകറി എന്ന സ്ഥാപനത്തിന്റെ ബേകറി നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചതായിയും ഈച്ച, ഉറുമ്പ് അരിച്ചതും പഴകിയതുമായ നിലയില്‍ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാസര്‍കോട് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമീഷണര്‍ ഇ വിനോദ് കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്. ഭക്ഷ്യ സുരക്ഷ ഓഫീസര്‍മാരായ ഡോ. ജോസഫ് കുര്യാക്കോസ്, ഡോ. ആദിത്യന്‍, അനൂപ് ജോസഫ്, സിനോജ് വികെ, ബിജുമോന്‍ തോമസ്, ശാഹിര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Food, Health, Shop, Food-Inspection, Food, Food Safety Body Carries Out Inspections.
< !- START disable copy paste -->