city-gold-ad-for-blogger

ഭക്ഷ്യവിഷബാധ: ഒരുക്കിയത് വന്‍ സന്നാഹം; നാട്ടുകാരുടെ സേവനം പ്രശംസനീയം

കാസര്‍കോട്: മരുസാഗര്‍ എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായവരെ ആശുപത്രികളില്‍ എത്തിക്കാനും ചികിത്സിക്കാനും കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരുക്കിയത് വന്‍ സന്നാഹം. രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും നിര്‍വഹിച്ചത് പ്രശംസനീയമായ സേവനം. ഭക്ഷ്യവിഷബാധയെക്കുറിച്ച് റെയില്‍വേ അധികൃതര്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

പാന്‍ട്രിയുടെ നിരുത്തരവാദപരമായ നടപടിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. സംഭവിക്കുമായിരുന്ന വന്‍ ദുരന്തം ഇത്തരത്തില്‍ ലഘൂകരിക്കാന്‍ കഴിഞ്ഞത് സന്ദര്‍ഭോചിതമായ ഇടപെടലും യഥാസമയം ചികിത്സ നല്‍കാന്‍ കഴിഞ്ഞതു കൊണ്ടുമാണ്. പഴകിയ ഭക്ഷണം വിതരണം ചെയ്ത കൊല്‍ക്കത്ത ആസ്ഥാനമായുള്ള എ.വി.സി പാന്‍ട്രിക്കെതിരെ നടപടിയുണ്ടാകുമെന്ന് റെയില്‍വേ കണ്ണൂര്‍ ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ ടി.വി സുരേഷ് കുമാര്‍ അറിയിച്ചു.
ഭക്ഷ്യവിഷബാധ: ഒരുക്കിയത് വന്‍ സന്നാഹം; നാട്ടുകാരുടെ സേവനം പ്രശംസനീയം

അതേസമയം ഗുരുതര നിലയില്‍ ജനറല്‍ ആശുപത്രിയിലായിരുന്ന രണ്ടുപേരും തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്ന ഒരാളും ആശുപത്രി വിട്ടു. അവര്‍ ഞായറാഴ്ച പുലര്‍ച്ചെ 3.20 നുളള്ള മംഗള എക്‌സ്പ്രസില്‍ യാത്ര തുടരുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ തളങ്കര ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭക്ഷ്യവിഷബാധയേറ്റവരെ അവര്‍ തങ്ങളുടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തു. ഭക്ഷ്യവിഷബാധയേറ്റ സംഭവം അറിഞ്ഞയുടന്‍ തന്നെ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കുതിക്കുകയായിരുന്നു.
ഭക്ഷ്യവിഷബാധ: ഒരുക്കിയത് വന്‍ സന്നാഹം; നാട്ടുകാരുടെ സേവനം പ്രശംസനീയം

അജ്മീറില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട ഉടന്‍ തന്നെ ഭക്ഷണം കഴിച്ച പലര്‍ക്കും ഛര്‍ദിയും വയറുവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. മംഗലാപുരത്ത് എത്തിയപ്പോഴേക്കും അത് മൂര്‍ധന്യാവസ്ഥയിലെത്തി. എന്നാല്‍ മംഗലാപുരത്ത് ഇവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. അതിനിടെ ട്രെയിന്‍ യാത്ര തുടരുകയും ചെയ്തു. സംഭവം ട്രെയിന്‍ യാത്രക്കാരാണ് എന്‍.എ നെല്ലിക്കുന്ന എം.എല്‍.എയെയും മറ്റുജനപ്രതിനിധികളെയും റെയില്‍വേ അധികൃതരെയും അറിയിച്ചത്.
ഭക്ഷ്യവിഷബാധ: ഒരുക്കിയത് വന്‍ സന്നാഹം; നാട്ടുകാരുടെ സേവനം പ്രശംസനീയം

വിവരം ലഭിച്ചയുടന്‍ തന്നെ എം.എല്‍.എ സ്റ്റേഷനിലെത്തുകയും റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സുകളും, ഡോക്ടര്‍മാരും പ്രഥമ ശുശ്രുഷ നല്‍കുന്നതിനുള്ള സംവിധാനങ്ങളുമായി കുതിച്ചെത്തുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്ന് റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജര്‍ ധനഞ്ജയന്‍, മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരായ രാജഗോപാല്‍, ടി.വി സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘവും എത്തി ചികിത്സാ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.
ഭക്ഷ്യവിഷബാധ: ഒരുക്കിയത് വന്‍ സന്നാഹം; നാട്ടുകാരുടെ സേവനം പ്രശംസനീയം

എന്‍.എ നെല്ലിക്കുന്നിന് പുറമെ പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കെ.എം. അബ്ദുര്‍ റഹ്മാന്‍, കെ.എച്ച് അഷ്‌റഫ്, കെ.എം ബഷീര്‍, നാട്ടുകാരായ തെരുവത്തെ അഫ്‌സല്‍, സുബൈര്‍ ബാച്ചിക്ക, ഇച്ചു, ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകാരായ അല്‍ഫ നിസാര്‍, അമ്മി റെഡ്‌റോസ്, മന്‍സൂര്‍ മകട, അന്‍വര്‍ മകട, ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ എന്‍. കുഞ്ഞിരാമന്‍, സിമല്‍രാജ്, എല്‍. കൃഷ്ണന്‍, നിസിത്ത്, ശോഭ, നാസി അഹ്മദ്, സെറീന, ഉദുമ നഴ്‌സിംഗ് ഹോമിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരുന്നു.


മരുസാഗര്‍ എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ പുഴു

Keywords : Kasaragod, Train, Food, Railway station, N.A.Nellikunnu, P.B. Abdul Razak, Adv.Srikanth, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia