നിയമപാലകർക്കും കോവിഡ് രോഗികൾക്കും പെരുന്നാൾ ദിവസം ഭക്ഷണം നൽകി മാതൃകയായി
May 13, 2021, 18:58 IST
കാസർകോട്: (www.kasargodvartha.com 13.05.2021) കോവിഡ് മഹാമാരിക്കിടയിലും സ്വന്തം ജീവൻ പോലും മറന്ന് മനുഷ്യന്റെ നിലനിൽപിനായി കാവൽ നിൽക്കുന്ന വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിയമപാലകർക്ക് സന്തോഷ്നഗർ ശിഹാബ് തങ്ങൾ സാംസ്ക്കാരിക കേന്ദ്രം പെരുന്നാൾ ഭക്ഷണം എത്തിച്ചു.
പെരുന്നാൾ ദിനത്തിൽ മിക്ക റസ്റ്റോറന്റുകളും അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് ഡ്യൂടിയിലുള്ള 30 പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകിയത്. വിദ്യാനഗർ സർകിൾ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിക്ക് മണ്ഡലം യൂത് ലീഗ് പ്രസിഡണ്ട് സിദ്ദിഖ് ഭക്ഷണപൊതി നൽകി ഉദ്‌ഘാടനം ചെയ്തു.
കാസർകോട് മെഡികൽ കോളജിലെ കോവിഡ് രോഗികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്ത് സി എച് സെന്റർ പ്രവർത്തകരും മാതൃകയായി. ആശുപത്രിയിലെ രോഗികൾക്കും മറ്റ് ജീവനക്കാർക്കും ഭക്ഷണം വിതരണം ചെയ്തു. സി എച് സെന്ററിന് വേണ്ടി ഭക്ഷണം നൽകിയത് അരമന അനീഷ് എന്നയാളാണ്.
Keywords: News, Kasaragod, COVID-19, Food, Kerala, State, Food distributed in Eid al-Fitr.
< !- START disable copy paste -->