Plastic Bottles | ഫ്‌ലക്‌സ് ബോർഡുകൾക്ക് പിന്നാലെ പ്ലാസ്റ്റിക് കുപ്പികൾക്കും നിയന്ത്രണം; ഹൈകോടതി ഇടപെടൽ നിർണായകം

● ആഘോഷ പരിപാടികൾക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണം.
● പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാൻ കർശന നടപടി ആവശ്യപ്പെട്ടു.
● ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കാൻ കോടതി നിർദ്ദേശിച്ചു.
കൊച്ചി: (KasargodVartha) ഫ്‌ലക്‌സ് ബോർഡുകളും, കൊടി തോരണങ്ങളും പൊതുഇടങ്ങളിൽ വേണ്ടെന്ന ഹൈക്കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് അന്ത്യശാസനമെന്ന നിലയിൽ കർശന നിർദേശം നൽകിയതിന് പിന്നാലെ പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം നടപ്പാക്കണമെന്ന ഹൈകോടതി ഇടപെടൽ ശുഭപ്രതീക്ഷ നൽകുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ.
കല്യാണം അടക്കമുള്ള ആഘോഷ പരിപാടികൾക്ക് ഇനി മുതൽ പ്ലാസ്റ്റിക് കുപ്പി വേണ്ടെന്നാണ് ഹൈകോടതി വ്യക്തമാക്കിയിരിക്കുന്നത്. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. പുനരൂപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ഹൈകോടതി ആരാഞ്ഞു.
പരിപാടികൾക്ക് ലൈസൻസ് നൽകുമ്പോൾ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താനാകുമോ എന്നും കോടതി ചോദിച്ചു. സംസ്‌ഥാനത്തെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവൈയാണ് കോടതി നിർദേശം. നൂറ് പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ പ്ലാസ്‌റ്റിക് ഉപയോഗത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് ആവശ്യമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പ്ലാസ്റ്റിക് കുപ്പിയുടെ കാര്യത്തിൽ റെയിൽവേയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. റെയിൽവേ ട്രാക്കുകൾ മാലിന്യമുക്തമായി സൂക്ഷിക്കാൻ റെയിൽവേയ്ക്ക് ബാധ്യതയുണ്ട്. ട്രാക്കുകളിൽ പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം തള്ളാൻ റെയിൽവേ അനുവദിക്കരുത്. റെയിൽവേ ട്രാക്കുകളിലെ മാലിന്യം പൂർണമായും നീക്കണമെന്നും റെയിൽവേയോട് ഹൈക്കോടതി നിർദേശിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The High Court has intervened in the regulation of plastic bottles, directing that glass bottles should replace plastic ones in events. Strict actions are expected to be taken.
#PlasticBan, #HighCourtIntervention, #EnvironmentalProtection, #PlasticFree, #PlasticBottles, #Sustainability