Mock drill | 'മഞ്ചേശ്വരത്ത് മിന്നൽ പ്രളയം; 11 പേരെ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി'; മോക് ഡ്രിൽ ആണെന്നറിഞ്ഞപ്പോൾ ആശ്വാസം
Dec 29, 2022, 13:45 IST
മഞ്ചേശ്വരം: (www.kasargodvartha.com) ബങ്കര മഞ്ചേശ്വരത്ത് മിന്നൽ പ്രളയത്തെ തുടർന്ന് 11 പേരെ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത് ആദ്യം ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് കൗതുകത്തിന് വഴി മാറി. പ്രളയം ഉണ്ടാകുമ്പോൾ നടത്തേണ്ട മുൻകരുതൽ നടപടിയുടെ ഭാഗമായി നടത്തിയ മോക്ഡ്രിലായിരുന്നു ഇത്. കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി താലൂക് അടിസ്ഥാനത്തിൽ മോക്ഡ്രിലുകൾ നടന്നുവരികയാണ്.
മഞ്ചേശ്വരം പുഴയിൽ ബങ്കര മഞ്ചേശ്വരത്താണ് പ്രളയം ഉണ്ടായതായി സങ്കൽപിച്ചത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്ഐ അൻസാർ, ജൂനിയർ എസ്ഐ രഞ്ജിത് എന്നിവരും സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന 12 പൊലീസ് സംഘവും രണ്ട് ജീപുകളിലായി സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും ആംബുലൻസിൽ ഏഴ് പേരെയും രണ്ട് പൊലീസ് ജീപുകളിലായി നാല് പേരെയും ഫയർ ഫോഴ്സിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ആശുപത്രിയായി സജ്ജമാക്കിയ ജി ഡബ്ള്യു എൽ പി സ്കൂളിലേക്കാണ് ഇവരെ മാറ്റിയത്. സംഭവ സ്ഥലത്ത് നിന്ന് 51 പേരെ ദുരിതാശ്വാസ കാംപിലേക്ക് മാറ്റുകയും ചെയ്തു. നാല് കുടുംബങ്ങളെയാണ് പ്രളയത്തിൽ നിന്ന് പൂർണമായും രക്ഷപ്പെടുത്തിയത്. മഞ്ചേശ്വരം തഹസിൽദാർ വി രവീന്ദ്രൻ, ഷിറിയ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ദ്വിജേഷ്, മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഉപ്പള ഫയർ സ്റ്റേഷൻ ഓഫീസർ പ്രഭാകരൻ, പഞ്ചായത് സെക്രടറി സുധീർ, പഞ്ചായത് പ്രഡിഡന്റ് ജീന ലവിനോ മോന്തേരോ, ഡെപ്യുടി തഹസിൽദാർ എം പ്രഭാകരൻ, വാർഡ് മെമ്പർമാരായ എം രാധ, പിഎ ജൈബുന്നീസ, സിവിൽ ഡിഫൻസ് അംഗങ്ങളായ ലത്വീഫ്, ഹുസൈൻ, യൂനുസ്, ലത്വീഫ് യുഎം, രത്നാകരൻ എന്നിവർ മോക്ഡ്രിലിൽ പങ്കെടുത്തു.

Keywords: Flood rescue mock drill conducted, Kerala,Manjeshwaram,news,Top-Headlines,Kasaragod,Police,fire force.