city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടപ്പുറത്ത് 500 സ്ക്വയർ ഫീറ്റിൽ ഒഴുകുന്ന വേദിയൊരുക്കി ടൂറിസം വകുപ്പ്; ഓളപ്പരപ്പിലെ ആഘോഷങ്ങൾ ഇനി അടിപൊളി സ്റ്റൈലിൽ

നീലേശ്വരം: (www.kasargodvartha.com 28.01.2022) വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വലിയപറമ്പ് കായലിന്റെ സിരാകേന്ദ്രമായ കോട്ടപ്പുറത്ത് അതിരുകളില്ലാത്ത ആഘോഷങ്ങൾക്ക് ഇനി ആധുനിക സൗകര്യങ്ങൾ. ടൂറിസം വകുപ്പിന്റെ 500 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള കോട്ടപ്പുറത്തെ ഫ്ലോടിങ് ബോട് ജെടിയാണ് കഴിഞ്ഞ ദിവസം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൻസിലിന്റെ നേതൃത്വത്തിൽ മോടികൂട്ടി, രൂപാന്തരം വരുത്തി, അന്താരാഷ്ട്ര നിലവാരമുള്ള ഒഴുകുന്ന വേദിയാക്കി മാറ്റിയത്.

 
കോട്ടപ്പുറത്ത് 500 സ്ക്വയർ ഫീറ്റിൽ ഒഴുകുന്ന വേദിയൊരുക്കി ടൂറിസം വകുപ്പ്; ഓളപ്പരപ്പിലെ ആഘോഷങ്ങൾ ഇനി അടിപൊളി സ്റ്റൈലിൽ



മുപ്പതോളം ഹൗസ്ബോടുകളുള്ള കോട്ടപ്പുറത്ത് ഇദംപ്രഥമമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. കേരളത്തിൽ, സർകാർ നിയന്ത്രണത്തിൽ ജലാശയത്തിൽ ഒരുക്കിയ ആദ്യത്തെ തുറസായ വിവിധോദ്ദേശ ആഘോഷവേദി (open utility celebration platform) ആണിത്.

എട്ട് കോടി രൂപ മുതൽ മുടക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോട്ടപ്പുറത്ത് നിർമിക്കുന്ന ഹൗസ്ബോട് ടെർമിനലിന്റെ പ്രവർത്തനം ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്നതോടുകൂടി ഹൗസ്ബോടുകളുടെ എണ്ണവും, അതിന് ആനുപാതികമായി വിനോദ സഞ്ചാരികളുടെ എണ്ണവും വൻതോതിൽ വർധിക്കുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ.

ഹൗസ്ബോട് യാത്രയിൽനിന്നും വ്യത്യസ്തമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഈ നൂതന ആശയത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാനാണ് ഡിടിപിസി ഉദ്ദേശിക്കുന്നത്. ഏറ്റവും ഉയർന്ന പ്രതിമാസ വാടക വാഗ്ദാനം ചെയ്യുന്നവർക്ക് കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കായിരിക്കും വേദി നടത്തിപ്പിന് നൽകുക. ആദ്യഘട്ടത്തിൽ വിജയകരമായി നടത്തിപ്പ് പൂർത്തിയാക്കിയാൽ തുടർനടത്തിപ്പിനുള്ള സാധ്യതകൂടി ഉൾപെടുത്തിയായിരിക്കും ഈ സംവിധാനം ലീസിന് നൽകുക.

  
കോട്ടപ്പുറത്ത് 500 സ്ക്വയർ ഫീറ്റിൽ ഒഴുകുന്ന വേദിയൊരുക്കി ടൂറിസം വകുപ്പ്; ഓളപ്പരപ്പിലെ ആഘോഷങ്ങൾ ഇനി അടിപൊളി സ്റ്റൈലിൽ



വിവാഹവുമായി ബന്ധപ്പെട്ട ഔട് ഡോർ ഫോടോ ഷൂടിംഗ്, പിറന്നാളാഘോഷം, അത്താഴ സൽക്കാരം, കുടുംബ സംഗമം, വാലൻടൈൻസ് ഡേ ആഘോഷം, കാൻഡിൽ ലൈറ്റ് ഡിനർ എന്നിവക്ക് ആകർഷകമായ വേദിയാക്കി ഇത് മാറ്റാവുന്നതാണെന്ന് ഡിടിപിസി സെക്രടറി ലിജോ ജോസഫ് പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ നടത്തിപ്പിനായി വേദി ആവശ്യമുള്ളവർക്കുള്ള അപേക്ഷ ഫോം കാസർകോട് വിദ്യാനഗറിലുള്ള ഡിടിപിസി ഓഫീസിൽ നിന്നും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച്. വിശദ വിവരങ്ങൾക്ക് 9746462679, +914994 256450.

  
കോട്ടപ്പുറത്ത് 500 സ്ക്വയർ ഫീറ്റിൽ ഒഴുകുന്ന വേദിയൊരുക്കി ടൂറിസം വകുപ്പ്; ഓളപ്പരപ്പിലെ ആഘോഷങ്ങൾ ഇനി അടിപൊളി സ്റ്റൈലിൽ

Photo Credits: Kasargod Tourism Promotion Council

Keywords:  Nileshwaram, Kasaragod, Kerala, News, Tourism, Top-Headlines, Boat,Boat journey, Boat-Service, Photo, Photography, Floating boat jetty with modern facilities.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia