Arts Fest | കാടകത്ത് 5 നാൾ കലയുടെ കാറ്റുവീശും; കൊടി ഉയർന്നു, മത്സരങ്ങൾ തുടങ്ങി
Dec 5, 2023, 14:27 IST
കാറഡുക്ക: (KasargodVartha) കാടകത്തിന് ഇനി അഞ്ചുനാൾ ഉറക്കമില്ലാത്ത രാത്രികൾ. കലയുടെ നിറച്ചാർത്തുമായി കൗമാര പ്രതിഭകൾ മത്സരംഗത്ത് തങ്ങളുടെ കഴിവുകൾ പുറത്തെടുക്കും. കലയുടെ കാറ്റ് വീശുമ്പോൾ മലയോര ഗ്രാമമായ കാടകം കുളിരണിയും. നാടൊന്നാകെയാണ് കലോത്സവം വിജയിപ്പിക്കാനായി രംഗത്തുള്ളത്. മാസങ്ങളായി കലോത്സവത്തിന്റെ വിജയത്തിനായി രൂപവത്‌കരിച്ച സംഘാടക സമിതി ഊണും ഉറക്കവും ഒഴിച്ചുള്ള പ്രവർത്തനങ്ങളാണ് കലോത്‌സവത്തിന്റെ വിജയത്തിനായി നടത്തിവരുന്നത്.
ഇതാദ്യമായാണ് കാറഡുക്ക സ്‌കൂളിൽ ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്നത്. ഗ്രാമീണ ജനതയുടെ എല്ലാ പ്രോത്സാഹനവും കലോത്സവത്തിന്റെ വിജയത്തിനായി ലഭിക്കുന്നുവെന്നത് എടുത്ത് പറയേണ്ടതാണ്. കലോത്സവത്തിന് എത്തുന്നവർക്കുള്ള ഭക്ഷണ വിതരണത്തിന് ഹോൾ അടക്കം വിട്ട് നൽകിയിരിക്കുകയാണ് സമീപത്തെ ചന്ദനടക്കം ചീരുംബ ഭഗവതി ക്ഷേത്രം. കൈമെയ് മറന്ന് നാട് മുഴുവൻ ശേഖരിച്ച ഭക്ഷണ വിഭവങ്ങൾ ഘോഷയാത്രയായി കലവറയിൽ എത്തിയപ്പോൾ അത് നാടിന്റെ കൂട്ടായ്മയുടെ വിജയമായി.
ചൊവ്വയും ബുധനും സ്റ്റേജിതര ഇനങ്ങളും ഏഴു മുതൽ ഒമ്പത് വരെ സ്റ്റേജിനങ്ങളുമാണ് അരങ്ങേറുന്നത്. യുപി, എച് എസ്, എച് എസ് എസ് വിഭാഗത്തിലായി 4112 പ്രതിഭകൾ കാറഡുക്കയിൽ മത്സരിക്കാനെത്തും. മൊത്തം 305 ഇനങ്ങളാണുള്ളത്. ഇതിൽ സംസ്ഥാന മാന്വലിൽ ഉൾപെടാത്ത എട്ട് കന്നഡ ഇനവുമുണ്ട്. ആകെ 83 സ്റ്റേജിതര ഇനങ്ങളും 222 സ്റ്റേജിനങ്ങളുമാണുള്ളത്. 92 ഇനങ്ങളിൽ സബ് ജില്ലകളിൽ നിന്നും അപീലുമായി എത്തി. ഇതിൽ ഗ്രൂപിനമടക്കം അംഗീകാരം ലഭിച്ച 301 കുട്ടികളും മത്സരിക്കാനെത്തും.