city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drowned | കടലിൽ മീൻ പിടുത്തത്തിനിടെ വലയിൽ കുരുങ്ങി തൊഴിലാളി ദാരുണമായി മുങ്ങി മരിച്ചു

കാസർകോട്: (KasargodVartha) കടലിൽ മീൻ പിടുത്തത്തിനിടെ വലയിൽ കുരുങ്ങി തൊഴിലാളി ദാരുണമായി മുങ്ങി മരിച്ചു. കാവുഗോളി കടപ്പുറം ശിവകൃപ നിലയത്തിലെ എസ് കെ ഉപേന്ദ്രൻ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മൊഗ്രാൽ പുത്തൂർ കാവുഗോളി കടപ്പുറത്താണ് സംഭവം നടന്നത്.

Drowned | കടലിൽ മീൻ പിടുത്തത്തിനിടെ വലയിൽ കുരുങ്ങി തൊഴിലാളി ദാരുണമായി മുങ്ങി മരിച്ചു

കടലിലേക്കിറങ്ങി വലയെറിഞ്ഞ് മീൻ പിടിക്കുകയായിരുന്നു ഉപേന്ദ്രൻ. ഇതിനിടെ തിരമാലയിൽ പെട്ട് വല ശരീരത്തിൽ കുരുങ്ങുകയും ഉപേന്ദ്രൻ കടലിൽ മുങ്ങിത്താഴുകയുമായിരുന്നുവെന്നാണ് വിവരം. നീന്തി രക്ഷപെടാൻ കഴിയാത്തതും ദുരന്തത്തിന് കാരണമായി. സമീപത്തുണ്ടായിരുന്നവർ കരക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

40 വർഷത്തോളമായി മീൻ പിടുത്ത തൊഴിലാളിയാണ് ഉപേന്ദ്രൻ. തോണിയിലും ഇടയ്ക്ക് കടലിൽ വലയെറിഞ്ഞും മീൻ പിടിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബേക്കൽ തീരദേശ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Drowned | കടലിൽ മീൻ പിടുത്തത്തിനിടെ വലയിൽ കുരുങ്ങി തൊഴിലാളി ദാരുണമായി മുങ്ങി മരിച്ചു

പരേതരായ ശിവൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രമണി. അട്കത്ബയൽ ജി യു പി സ്‌കൂളിൽ വിദ്യാർഥിയായ കീർത്തേഷ് ഏക മകനാണ്. സഹോദരങ്ങൾ: രാമചന്ദ്രൻ, മഹേഷ്, ജയപ്രകാശ്, പരേതരായ ഗംഗാധരൻ, ലളിത. വിവരം അറിഞ്ഞ് എൻ എ നെല്ലിക്കുന്ന് എംഎൽഎ, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശുപത്രിയിലെത്തി.

Keywords: News, Kasaragod, Kerala, Fisherman, Drowned, Police, Mogral Puthur, School, Mahesh, Nellikkunnu, Hospital, Fisherman drowns in sea.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia