city-gold-ad-for-blogger

Protest | മീൻ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്; 'ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം'

കാസർകോട്: (www.kasargodvartha.com) ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മീൻ വാഹനങ്ങൾ തടഞ്ഞു ഈ മേഖലയെ തകർക്കുന്നതിനുവേണ്ടി ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നതായി ഓൾ കേരള ഫിഷ് മെർചന്റ് ആൻഡ് കമീഷൻ ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
 
Protest | മീൻ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്; 'ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം'


2016ൽ അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ടീചറുമായി നടത്തിയ ചർചയിൽ മായം ചേർത്തതോ, ഭക്ഷ്യയോഗ്യമല്ലാത്തതോ ആയ മീൻ വിൽപന നടത്തില്ലായെന്ന് അസോസിയേഷൻ തീരുമാനിച്ചിരുന്നതാണ്. ഭക്ഷ്യ യോഗ്യമല്ലാത്ത മീൻ അംഗങ്ങൾ വിൽപന നടത്താറില്ല. ആസൂത്രിതമായ നീക്കങ്ങൾ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.

ഇതിനെതിരെ തൊഴിൽ സംരക്ഷണത്തിനായി മുഴുവൻ കച്ചവടക്കാരെയും തൊഴിലാളികളെയും ഉൾപെടുത്തി വൻ പ്രഷോഭത്തിന് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. മെയ് 23ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓഫീസുകളിലേക്ക് സംസ്ഥാനമെമ്പാടും മാർചും ധർണയും സംഘടിപ്പിക്കും.കടുത്ത പ്രതിസന്ധി നേരിടുന്ന മീൻ വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർകാർ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സി എച് മൊയ്‌തീൻ കുഞ്ഞി, സെക്രടറി കെ എ മൊയ്‌തു, സി എച് നസീർ, ബാബു പാലക്കാട്, എസ് കെ കെ തങ്ങൾ എന്നിവർ പങ്കെടുത്തു.

Keywords:  Kerala, Kasaragod, News, Fisher-workers, Press Club, Press meet, Top-Headlines, Protest, Fish merchants will held protest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia