city-gold-ad-for-blogger

Accident | ക്ലബിലേക്ക് മീന്‍ ലോറി പാഞ്ഞുകയറി; വന്‍ ദുരന്തം ഒഴിവായി

കളനാട്: (www.kasargodvartha.com) ക്ലബ് കെട്ടിടത്തിലേക്ക് മീന്‍ ലോറി പാഞ്ഞുകയറി. ബുധനാഴ്ച പുലര്‍ചെ നാല് മണിയോടെയാണ് സംഭവം. കൊച്ചി മാര്‍കറ്റില്‍ മീന്‍ ഇറക്കി മംഗ്‌ളൂറിലേക്ക് തിരിച്ചുപോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കളനാട് ഉമേഷ് ക്ലബ് കെട്ടിടത്തിലേക്കാണ് ലോറി പാഞ്ഞുകയറിയത്.
           
Accident | ക്ലബിലേക്ക് മീന്‍ ലോറി പാഞ്ഞുകയറി; വന്‍ ദുരന്തം ഒഴിവായി

നിയന്ത്രണം വിട്ടാണ് ലോറി ക്ലബ് കെട്ടിടത്തിനകത്തേക്ക് പാഞ്ഞുകയറിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. ലോറിക്കകത്ത് ഡ്രൈവറെ കൂടാതെ സഹായിയും ഉണ്ടായിരുന്നു. ഇരുവരും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
     
Accident | ക്ലബിലേക്ക് മീന്‍ ലോറി പാഞ്ഞുകയറി; വന്‍ ദുരന്തം ഒഴിവായി

അപകടം പുലര്‍ചെ ആയതുകൊണ്ട് ക്ലബില്‍ ആരുമില്ലാത്തതിനാല്‍ ആളപായം ഒഴിവായി. വിവരം അറിഞ്ഞ് മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി. ലോറിക്കും ക്ലബ് കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

Keywords: Kalanad, Accident, Fish Lorry, Kerala News, Kasaragod News, Malayalam News, Kalanad News, Accident News, Fish lorry rushed into club.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia