city-gold-ad-for-blogger

സന്തോഷിക്കാം! മീനും കോഴിയും ഇനി കുറഞ്ഞ വിലയിൽ

A fish market scene from Kumbala, Kerala, with a variety of fresh fish on display.
Photo: Special Arrangement

● നിലവിൽ 105 രൂപ മുതൽ 110 രൂപ വരെയാണ് വില.
● കഴിഞ്ഞ ദിവസങ്ങളിൽ 140 രൂപ വരെയായിരുന്നു വില.
● മത്സ്യപ്രേമികൾക്കും കോഴിയിറച്ചി ഇഷ്ടപ്പെടുന്നവർക്കും സന്തോഷിക്കാം.
● ചെമ്മീൻ, മത്തി, കൊയല തുടങ്ങിയ മീനുകൾ മിതമായ നിരക്കിൽ ലഭ്യമാണ്.


കുമ്പള: (KasargodVartha) കാലവർഷത്തിന് ശേഷം കടൽ ശാന്തമായതോടെ മത്സ്യബന്ധനം സജീവമായി. ഇതോടെ വിവിധതരം മത്സ്യങ്ങൾ സുലഭമായെത്തിത്തുടങ്ങിയത് കോഴിയിറച്ചിയുടെ വില കുത്തനെ കുറയാൻ കാരണമായി. 

മത്സ്യമാർക്കറ്റുകളിലും വഴിയോരങ്ങളിലും കുറഞ്ഞ വിലയിൽ പുതിയ മീനുകൾ ലഭ്യമായതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാർ കുറഞ്ഞു.

നിലവിൽ വിപണിയിൽ 105 രൂപ മുതൽ 110 രൂപ വരെയാണ് കോഴിയിറച്ചിയുടെ വില. ഹൈപ്പർമാർക്കറ്റുകളിൽ 105 രൂപയ്ക്ക് ലഭിക്കുമ്പോൾ, ചില്ലറ വിൽപ്പന ശാലകളിൽ 110 രൂപയാണ് ഈടാക്കുന്നത്.

 കഴിഞ്ഞ ദിവസങ്ങളിൽ 135 രൂപ മുതൽ 140 രൂപ വരെ ഉണ്ടായിരുന്ന വിലയാണ് ഒറ്റദിവസം കൊണ്ട് ഇത്രയധികം കുറഞ്ഞത്. ഇത് മത്സ്യപ്രേമികൾക്കും കോഴിയിറച്ചി ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ സന്തോഷം നൽകുന്നു.

ഇന്ന് മീൻ മാർക്കറ്റുകളിൽ കൂന്തൽ, ചെമ്മീൻ, പൊടിമീൻ, ബാമീൻ, മത്തി, കൊയല തുടങ്ങിയ മത്സ്യങ്ങൾ മിതമായ നിരക്കിൽ സുലഭമാണ്.
 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Fish abundance leads to a sharp decrease in chicken prices.

 #Kerala #PriceDrop #Fish #ChickenPrice #ConsumerJoy #Kumbala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia