Tehsildar | ഹൊസ്ദുർഗ് താലൂക് ഓഫീസിൽ ആദ്യത്തെ വനിത തഹസിൽദാറായി എം മായ ചുമതലയേറ്റു
Dec 6, 2023, 14:07 IST
കാഞ്ഞങ്ങാട്: (KasargodVartha) ഹൊസ്ദുർഗ് താലൂക് ഓഫീസിൽ ആദ്യത്തെ വനിത തഹസിൽദാറായി എം മായ ചുമതലയേറ്റു. ഇടുക്കി തൊടുപുഴ സ്വദേശിനിയായ മായ 2016ൽ കാസർകോട് ലാൻഡ് അക്വിസിഷൻ ഡെപ്യൂടി തഹസിൽദാറായും അവിടെ തന്നെ തഹസിൽദാറായും ചുമതല വഹിച്ചിരുന്നു.
ഹൊസ്ദുർഗ് തഹസിൽദാർ ആയിരുന്ന എൻ മണിരാജ് അടുത്തിടെ വിരമിച്ച ഒഴിവിലാണ് മായ തഹസിൽദാരായി നിയമിക്കപ്പെട്ടത്. കുന്നത്തുനാട് താലൂകിൽ നിന്നും പ്രമോഷനായാണ് മായ കാസർകോട്ട് എത്തിയത്.
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ അനുഭാവപൂർവവും നീതിപൂർവമായ ഇടപെടലുകൾ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് തഹസിൽദാർ മായ കാസർകോട് വാർത്തയോട് പറഞ്ഞു. തൊടുപുഴ സഹകരണ ആശുപത്രിയുടെ സെക്രടറിയായ രാജേഷ് കൃഷ്ണനാണ് ഭർത്താവ്. മകൻ എൽഎൽബി വിദ്യാർഥിയായ ആദിത്യ.