city-gold-ad-for-blogger

സുബ്രഹ്മണ്യൻ തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയം ഒന്നാംഘട്ടം സമർപ്പിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.02.2021) മടിക്കൈ അമ്പലത്തുകരയിലെ സുബ്രഹ്മണ്യൻ തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയം ഒന്നാംഘട്ട ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നവോത്ഥാന നായകരുടെ നാമധേയത്തിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് അമ്പലത്തുകരയിൽ നാല് ഏകർ സ്ഥലത്ത് കിഫ്ബി ഫൺഡിൽ നിന്ന് 41.95 കോടി ചെലവിട്ട് കെട്ടിടം യാഥാർഥ്യമാകുന്നത്. നൃത്ത സംഗീത നാടക ശാലകൾ, സെമിനാർ ഹാളുകൾ പ്രദർശന ഹാളുകൾ ബ്ലാക് ബോക്സ് തീയേറ്റർ, സുവനീർ വിൽപന ശാലകൾ, ഫോക് ലോർ സെന്റർ കഫേരിയ സ്മാരക ഹാളുകൾ, ശില്ലികൾക്കും കലാകാരന്മാർക്കുമുള്ള പണിശാലകൾ തുടങ്ങിയവ സമുച്ചയത്തിൽ ഉണ്ടാകും. 650 പേർക്ക് സുഗമമായി പരിപാടികൾ വീക്ഷിക്കാൻ ഓപെൺ എയർ തീയേറ്റർ ഒരുക്കും

സുബ്രഹ്മണ്യൻ തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയം ഒന്നാംഘട്ടം സമർപ്പിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി. കേരള ചലചിത്ര വികസന കോർപറേഷൻ മാനജിംഗ് ഡയറക്ടർ എൻ മായ റിപോർട് അവതരിപ്പിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ ശിലാഫലകം അനാഛാദനം ചെയ്തു. സി പ്രഭാകരൻ, കെ വി കുമാരൻ, സി രമ, കെ ജെ ജോസ് സംസാരിച്ചു. സാംസ്കാരിക പ്രിൻസിപൽ സെക്രടറി റാണി ജോർജ് സ്വാഗതവും സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി ആർ സദാശിവൻ നായർ നന്ദിയും പറഞ്ഞു.


Keywords:  Kanhangad, Kasaragod, News, Kerala, Inauguration, Pinarayi-Vijayan, First phase of the cultural complex was dedicated before Subramanian; Chief Minister Pinarayi Vijayan inaugurated the function.

< !- START disable copy paste -->




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia