Award | പ്രഥമ ജോണ്‍ പോള്‍ കഥാപുരസ്കാരം കാസര്‍കോട് സ്വദേശി കെ പ്രദീപിന്
May 13, 2023, 15:55 IST
കൊച്ചി: (www.kasargodvartha.com) മലയാണ്മ ഏര്‍പെടുത്തിയ പ്രഥമ ജോണ്‍ പോള്‍ കഥാപുരസ്കാരം കെ പ്രദീപിന് ലഭിച്ചു. 'മഴയില്‍ വിയര്‍ക്കുന്നവര്‍' എന്ന കഥയ്ക്കാണ് അവാര്‍ഡ്. കാസര്‍കോട് മടിക്കൈ സ്വദേശിയും തിരക്കഥാകൃത്തുമായ ഇദ്ദേഹം 'റേഷന്‍ കാര്‍ഡിന്റെ നിറം', 'ഉള്ളി ഡോട് കോം', 'അപൗരുഷേയം' എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാള ഭാഷയെ സ്നേഹിക്കുന്നവരുടെ കൂട്ടയ്മയായ മലയാണ്മ, ഭാഷാ പുരോഗതിക്കായി നടത്തിവരുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ സ്മരണാര്‍ഥം കഥാപുരസ്കാരവും അവതാരകനും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിന്റെ സ്മരണാര്‍ഥം കവിതാപുരസ്കാരവും ഏര്‍പെടുത്തിയത്. ഗിരിജാസേതുനാഥിനാണ് കവിതാ പുരസ്കാരം.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്കില് നടന്ന ചടങ്ങില്‍ പ്രൊഫ. എംകെ സാനു പുരസ്കാരം സമ്മാനിച്ചു. മലയാണ്മയുടെ അമരക്കാരായ വിജി തമ്പി, കെ എല്‍ മോഹനവര്‍മ തുടങ്ങിയവർ പങ്കെടുത്തു.

Keywords: Malayalam News, John Paul Award, Kerala News, Kasaragod News, K Pradeep, First John Paul story award to K Pradeep.
< !- START disable copy paste -->