Grievance Redressal | കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തില്‍ ആദ്യ പരാതി മാലിന്യ നിക്ഷേപം തടയാന്‍
Jan 17, 2024, 11:19 IST
കാസര്‍കോട്: (KasargodVartha) ജില്ലയിലെ പൊതുജനങ്ങള്‍ക്ക് പരാതി പരിഹാര സംവിധാനമായ ഡിസി കണക്ടുമായി ബന്ധപ്പെട്ട ആദ്യത്തെ പരാതി ചെങ്കള പഞ്ചായത്തിലെ പാടി വില്ലേജില്‍ താമസക്കാരനായ പി ഗണേഷ് എന്ന വ്യക്തി നല്‍കി. ചെര്‍ക്കള കല്ലെടുക്ക സംസ്ഥാനപാതയില്‍ എതിര്‍ത്തോട് പെരുടാമൂല എന്ന സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് പരാതി.
പ്ലാസ്റ്റിക് മാലിന്യം, ഭക്ഷണം അവശിഷ്ടങ്ങള്‍, മറ്റു അസംസ്‌കൃത വസ്തുക്കള്‍ എന്നിവയാണ് റോഡ് അരികില്‍ നിക്ഷേപിക്കുന്നത്. പൊതുജനങ്ങള്‍ക്ക് അസഹനീയമായ ദുര്‍ഗന്ധം, മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍, അവശിഷ്ടങ്ങള്‍ കഴിക്കുന്ന കന്നുകാലികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇവ കാരണമാകുന്നതായി അപേക്ഷകന്‍ സൂചിപ്പിച്ചു.
ഈ മേഖല ഡിസംബറില്‍ എന്‍.എസ്.എസിന്റെ ഭാഗമായി ചെമ്മനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കിയിരുന്നു. കൂടാതെ പ്രദേശത്തെ ഒരു സാംസ്‌കാരിക സംഘടന ഈ വിഷയത്തില്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. എന്നാല്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യം നിക്ഷേപിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പഞ്ചായത്ത് തലത്തില്‍ ഹരിത കര്‍മ്മ സേനയുടെ ശക്തമായ മാലിന്യം ശേഖരണം സംവിധാനം നിലനില്‍ക്കുമ്പോഴാണ് ഈ പ്രവൃത്തി നടക്കുന്നതെന്ന് പരാതിക്കാരന്‍ സൂചിപ്പിച്ചു. വിഷയത്തില്‍ ഉചിതമായ നടപടികള്‍ക്കായി ഫയല്‍ കൈമാറുന്നതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, Kasaragod-News, First Complaint, Collector, Online, Grievance Redressal System, Prevent, Dumping, Waste, Haritha Karma Sena, Kasargod News, First complaint to Collector's Online Grievance Redressal System to prevent dumping of waste.