city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ജില്ലാ പഞ്ചായത്തിലെ ആദ്യ ബാച് ഇന്റേൻഷിപ് പ്രോഗ്രാം പൂർത്തിയായി

കാസർകോട്: (www.kasargodvartha.com 08.09.2021) ജില്ലാ പഞ്ചായത്തിൽ ഒരു മാസമായി നടന്നു വന്നിരുന്ന ആദ്യ ബാച് ഇന്റേൻഷിപ് പ്രോഗ്രാം പൂർത്തിയായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം, ട്രാൻസ്ജെൻഡർ ഷെൽടർ ഹോം, വ്യവസായ കേന്ദ്രം ഇന്റേൺഷിപ്, കാസർകോട് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, ലോക കാസർകോട് സഭ, കെ എൽ 14 ഡെവലപ്മെൻറ് ടോക് സീരീസ്, ചട്ടഞ്ചാൽ ഇൻഡസ്ട്രിയൽ പാർക് വൈവിധ്യവൽക്കരണം, സീഡ് ഫാമുകളുടെ വൈവിധ്യവൽക്കരണം, എസ് സി / എസ് ടി കോളനി കുടിവെള്ള പദ്ധതി, കേന്ദ്ര സർകാരിന്റെ വാഹന പൊളി നയത്തിലൂന്നിയുള്ള കാസർകോട് ഓടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്റർ ആൻഡ് സ്ക്രാപിംഗ് യൂനിറ്റ് എന്നിവയാണ് ഇന്റേൻഷിപിലൂടെ പൂർത്തീകരിച്ചത്.

   
കാസർകോട് ജില്ലാ പഞ്ചായത്തിലെ ആദ്യ ബാച് ഇന്റേൻഷിപ് പ്രോഗ്രാം പൂർത്തിയായി



മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇന്റേൻഷിപ് സെന്ററിന്റെ ഉദ്ഘാടനം നടത്തിയത്. രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂടിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ വൈബ്രന്റ് കമ്യൂണിറ്റി ആക്ഷൻ നെറ്റ് വർക് അംഗങ്ങളാണ് സന്നദ്ധരായി ഇന്റേൻഷിപിൽ പങ്കെടുത്തത്.

സെർടിഫികെറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ. സി തമ്പാൻ, സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ ഗീതാ കൃഷ്ണൻ, അഡ്വ. സരിത എസ് എൻ, ഷിനോജ് ചാക്കോ, ജില്ലാ വ്യവസായ കേന്ദ്രം മാനജർ സജിത് കുമാർ, വിക്യാൻ പ്രതിനിധികൾ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Kanhangad, Chattanchal, District-Panchayath, Minister, Inauguration, President, First batch internship program of District Panchayat completed.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia