city-gold-ad-for-blogger

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ തീപിടുത്തം

ബോവിക്കാനം: (www.kasaragodvartha.com 07.02.2020) പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പരിധിയിലെ മുതലപ്പാറ മുണ്ടക്കൈ കശുമാവിന്‍ തോട്ടത്തില്‍ തീപിടുത്തം. വെള്ളിയാഴ്ച മുണ്ടക്കൈ പള്ളിയില്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് തീപിടുത്തം കണ്ടത്. തുടര്‍ന്ന് യുവാക്കളെത്തി പെട്ടെന്ന് തീയണച്ചതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ തീപിടുത്തം

വേനല്‍ ആരംഭിച്ചതോടെ കശുമാവിന്‍ തോട്ടത്തില്‍ ഇത്തരത്തിലുള്ള തീപിടുത്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പുകവലി കഴിഞ്ഞ് കെടുത്താത്ത സിഗരറ്റു കുറ്റികള്‍ വലിച്ചെറിയന്നതുമൂലവും മറ്റുമാണ് പ്രധാനമായും തീപിടുത്തമുണ്ടായത്. ഇതുകൂടാതെ വൈദ്യുതി ലൈന്‍കമ്പികള്‍ കൂട്ടിയിടിച്ച് തീപൊരി ചിതറിയും തീപിടുത്തമുണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു.

ഏക്കര്‍ കണക്കിന് കശുമാവിന്‍ കൃഷികളാണ് ഇത്തരത്തില്‍ നശിച്ചുകൊണ്ടിരിക്കുന്നത്.


Keywords: Kasaragod, Kerala, News, Bovikanam, Fire, Fire in plantation corporation cashew garden < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia