city-gold-ad-for-blogger

ദുരൂഹ സാഹചര്യത്തില്‍ മൊബൈല്‍ ഷോപ്പ് കത്തിനശിച്ചു

ദുരൂഹ സാഹചര്യത്തില്‍ മൊബൈല്‍ ഷോപ്പ് കത്തിനശിച്ചു
രാജപുരം: ചുള്ളിക്കരയില്‍ ദുരൂഹ സാഹചര്യത്തില്‍ മൊബൈല്‍ ഷോപ്പ് കത്തി നശിച്ച സംഭവത്തില്‍ രാജപുരം പോലീസ് അന്വേഷണം തുടങ്ങി. ചുള്ളിക്കരയിലെ സെല്‍ടെക് മൊബൈല്‍ സെയില്‍സ് ആന്റ് സര്‍വീസ് സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി തീപിടുത്തമുണ്ടായത്.

ജോലിക്കാര്‍ കടയടച്ച് പോയതിന് ശേഷം കടക്കുള്ളില്‍ നിന്നും പുക പുറത്തേക്ക് വരുന്നത് കണ്ട് വഴിയാത്രക്കാര്‍ കടയുടെ ബോര്‍ഡിലുള്ള മൊബൈല്‍ നമ്പറില്‍ വിളിച്ച് ഉടമയായ പാണത്തൂരിലെ നൗഫലിനെ വിവരമറിയിക്കുകയായിരുന്നു. ഉടമസ്ഥനും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേസമയം എങ്ങനെയാണ് തീപിടിച്ചതെന്നത് സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. ഷോട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നും അതല്ല മൊബൈല്‍ ഷോപ്പില്‍ തീവെച്ചതാണെന്നുമുള്ള പ്രചാരണം നിലനില്‍ക്കുന്നുണ്ട്.

Keywords: Mobile shop, Fire, Chullikkara, Rajapuram, Police enquiry, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia