city-gold-ad-for-blogger

അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്നു കടലോരത്തെ കുഞ്ഞുമക്കള്‍ക്ക് ടി വി നല്‍കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2020) കടലോരത്തെ പതിനഞ്ചോളം കുഞ്ഞുമക്കള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായമായി ടി വി വാങ്ങി തരാമോ എന്ന ആവശ്യവുമായി അജാനൂര്‍ വാര്‍ഡ് മെമ്പര്‍ ഷീബ ആവശ്യപ്പെട്ടയുടന്‍ അഗ്‌നിശമനസേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്നു അജാനൂര്‍ കടപ്പുറം ആവിക്കല്‍ നോര്‍ത്ത് ബ്രദേഴ്‌സ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്റെ നേതൃത്തില്‍ ടി.വി എത്തിച്ചു. കേബിള്‍ കണക്ഷനും നല്‍കി.

വാര്‍ഡ് മെമ്പര്‍ ഷിബ ജി യു പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മൊയ്തുവും ചേര്‍ന്നു ഏറ്റുവാങ്ങി. ഫയര്‍മാന്‍ സുധീഷ്, ഫയര്‍മാന്‍ ഡ്രൈവര്‍ ലതീഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ സലാം കേരള, രതീഷ് കുശാല്‍നഗര്‍, മനോജ്, പ്രദീപ് ആവിക്കര തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു.

അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്നു കടലോരത്തെ കുഞ്ഞുമക്കള്‍ക്ക് ടി വി നല്‍കി


Keywords:  Kasaragod, Kerala, news, fire force, Fire force donated TV for poor family
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia