Fire | കണ്ണൂരിന് പിന്നാലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലും തീപ്പിടിത്തം; ആര്‍ക്കും പരുക്കില്ല
May 28, 2023, 18:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള ചെമ്മട്ടംവയലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തീപ്പിടിത്തം. ആര്‍ക്കും പരുക്കില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. കറുത്ത പുക ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് യൂണിറ്റ് ഫയര്‍ഫോഴ്സുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.
കുടുംബശ്രീയുടെ ഹരിത കര്‍മസേന പ്രവര്‍ത്തകരാണ് പ്രധാനമായും ഇവിടെ മാലിന്യം എത്തിക്കുന്നത്. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരംതിരിച്ചിട്ടുണ്ട്. ഇതില്‍ പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് തീ പടരുന്നതിന് മുമ്പ് അണക്കാന്‍ സാധിച്ചുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഞായറാഴ്ച രാവിലെ കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലും സമാന രീതിയില്‍ തീപിടിച്ചിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് മൈതാനത്താണ് വന്‍ തീപ്പിടിത്തം ഉണ്ടായത്.

Keywords: Malayalam News, Kannur News, Fire, Chelora Trenching Ground, Chemmattamvayal, Kanhangad, Kerala News, Kasaragod News, Fire brokeout at waste management center in Chemmattamvayal.
< !- START disable copy paste -->