city-gold-ad-for-blogger

Fire | വാടക ക്വാർടേഴ്സിലെ സ്റ്റോർ റൂമിൽ തീപ്പിടിത്തം; വലിയ അപകടം ഒഴിവായി

തളങ്കര: (www.kasargodvartha.com) ഇരുനില വാടക ക്വാർടേഴ്സിലെ സ്റ്റോർ റൂമിൽ തീപ്പിടിത്തം. പ്രദേശവാസികളുടെ അടിയന്തര ഇടപെടലിൽ വലിയ അപകടം ഒഴിവായി. തളങ്കര ജദീദ് റോഡിലെ ത്രീസ്റ്റാർ കുഞ്ഞഹ് മദിന്റെ ഉടമസ്ഥതയിലുള്ള  വാടക ക്വർടേസിലാണ് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ തീപ്പിടിത്തം ഉണ്ടായത്.
 
                
Fire | വാടക ക്വാർടേഴ്സിലെ സ്റ്റോർ റൂമിൽ തീപ്പിടിത്തം; വലിയ അപകടം ഒഴിവായി

പുക ഉയരുന്നത് കണ്ട് പ്രദേശവാസികൾ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കാര്യമായ നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. ക്വാർടേഴ്സിലെ മുറികളിൽ താമസക്കാരുള്ളതിനാൽ പെട്ടന്ന് തീയണക്കാൻ കഴിഞ്ഞത് മൂലം വലിയ ദുരന്തമാണ് ഒഴിവായത്.
        
Fire | വാടക ക്വാർടേഴ്സിലെ സ്റ്റോർ റൂമിൽ തീപ്പിടിത്തം; വലിയ അപകടം ഒഴിവായി


Keywords:  Fire broke out in the store room of rented quarters, Kerala, Kasaragod, Thalangara, news,fire force,fire.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia