കുടുംബശ്രീയുടെ ഫുഡ് സപ്ലിമെൻ്റ് യൂനിറ്റിൽ തീപിടിത്തം; യന്ത്ര സാമഗ്രികൾ കത്തിനശിച്ചു
Oct 26, 2021, 19:57 IST
മുളിയാർ: (www.kasargodvartha.com 26.10.2021) പൊവ്വൽ ബെഞ്ച് കോർടിൽ പ്രവർത്തിക്കുന്ന മുളിയാർ കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിലുള്ള അമൃതം ഫുഡ് സപ്ലിമെൻ്റ് യൂനിറ്റിൽ തീപിടിത്തം. യന്ത്ര സാമഗ്രികൾ കത്തിനശിച്ചു.
ചൊവ്വാഴ്ച രാവിലെ യൂനിറ്റ് തുറക്കുമ്പോഴാണ് തീ പിടിത്തം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തീയണക്കുകയായിരുന്നു. ഷോർട് സർക്യൂട് ആണെന്നാണ് നിഗമനം. കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ജനപ്രതിനിധികളും പൊതു പ്രവർത്തകരും സ്ഥലം സന്ദർശിച്ചു.

Keywords: Kerala,kasaragod,Muliyar,Top-Headlines,news,fire, Fire at Kudumbasree's food supplement unit