city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fine | മലിന ജലം റോഡിൽ ഒഴുക്കി ലോറിയുടെ യാത്ര; പണി കൊടുത്തത് അധികൃതർ; 25,000 രൂപ പിഴ ചുമത്തി

കാസർകോട്: (KasargodVartha) മലിന ജലം റോഡിൽ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച ലോറിയെ കാസർകോട് നഗരസഭാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കാസർകോട് നഗരത്തിലാണ് സംഭവം. ടി എൻ 51 എ ജെ 3530 നമ്പർ ലോറിയാണ് പിടിയിലായത്.

Fine | മലിന ജലം റോഡിൽ ഒഴുക്കി ലോറിയുടെ യാത്ര; പണി കൊടുത്തത് അധികൃതർ; 25,000 രൂപ പിഴ ചുമത്തി

കാസർകോട് നഗരസഭ പരിധിയിൽ വച്ച് ഈ ലോറി എൻഫോഴ്‍സ്‍മെന്‍റ്  ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് 25,000 രൂപ പിഴ ചുമത്തി. മുനിസിപൽ സെക്രടറി സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്.

പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർ ആശാ മേരി, സാനിറ്റേഷൻ വർകർമാരായ സുധി, അബൂബകർ, പീതാംബരൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Fine | മലിന ജലം റോഡിൽ ഒഴുക്കി ലോറിയുടെ യാത്ര; പണി കൊടുത്തത് അധികൃതർ; 25,000 രൂപ പിഴ ചുമത്തി

Keywords: News, Malayalam News, Kasaragod, Kerala, Fine, Municipality, Health Inspector, Enforcement Squad, Secretary, Worker, Fine imposed on lorry spilling water on road.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia