city-gold-ad-for-blogger

Bail | പീഡനകേസിൽ സിനിമാ നടന്‍ ശിയാസ് കരീമിന് ഉപാധികളോടെ ജാമ്യം; പാസ്പോര്‍ട് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം

കാഞ്ഞങ്ങാട്: (KasargodVartha) ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സിനിമാ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ശിയാസ് കരീമിന് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളുടെ ജാമ്യം അനുവദിച്ചു. തുടരന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോര്‍ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയം ഹാജരാകണമെന്നും പരാതിക്കാരിയെ ഭീഷണിപ്പെടുത്താന്‍ പാടില്ലെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
         
Bail | പീഡനകേസിൽ സിനിമാ നടന്‍ ശിയാസ് കരീമിന് ഉപാധികളോടെ ജാമ്യം; പാസ്പോര്‍ട് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം

വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ വച്ച് പിടിയിലായ ശിയാസ് കരീമിനെ ശനിയാഴ്ച രാവിലെ 6.30 മണിയോടെയാണ് ചെന്നൈയില്‍ നിന്ന് ചന്തേര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. എട്ട് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടര്‍ന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. യുവതി തന്നെയാണ് ചതിച്ചതെന്നും നേരത്തെ വിവാഹിതയായിരുന്ന കാര്യവും കുട്ടിയുളള കാര്യവും യുവതി തന്നില്‍ നിന്ന് മറച്ചുവെച്ചുവെന്നും ശിയാസിന്റെ മൊഴിയിലുണ്ട്. ചോദ്യം ചെയ്യലില്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്ന കാര്യം സമ്മതിച്ചതായാണ് വിവരം. എന്നാല്‍ തനിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണം തെറ്റാണെന്ന് ശിയാസ് മൊഴി നല്‍കി.


പാര്‍ട്ണര്‍ ആകാമെന്ന് പറഞ്ഞ് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹൈകോടതി നടന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ശിയാസിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉപാധികളോടെ വിട്ടയക്കുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനും മറ്റും ശിയാസിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടാനാണ് പൊലീസിന്റെ തീരുമാനം.
    
Bail | പീഡനകേസിൽ സിനിമാ നടന്‍ ശിയാസ് കരീമിന് ഉപാധികളോടെ ജാമ്യം; പാസ്പോര്‍ട് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം

Keywords: Police, Malayalam News, Crime, Shiyas Kareem, Kerala News, Kasaragod News, Court Order, Film actor Shiyas Kareem granted conditional bail in assault case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia