city-gold-ad-for-blogger

Chargesheet | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: 17 പേരെ കൂടി പ്രതി ചേർത്ത് കുറ്റപത്രം സമർപിച്ചു

കാസർകോട്: (www.kasargodvartha.com) ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കംപനിയിലെ മുഴുവൻ ഡയറക്ടർമാരെയും പ്രതികളാക്കി കുറ്റപത്രം സമർപിച്ചു. മുസ്ലിം ലീഗ് നേതാവ് മുൻ എംഎൽഎ എംസി ഖമറുദ്ദീൻ ഉൾപെടെ 20 ഡയറക്ടർമാരിൽ 17 പേരെ കൂടി പ്രതിചേർത്താണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപോർട് നൽകിയത്.

അബ്ദുർ റസാഖ്, മുഹമ്മദ് കുഞ്ഞി, മാഹിൻ കുട്ടി മുഹമ്മദ്, എസ്എം അശ്റഫ്, ഐദിദ്, മുഹമ്മദ് കുഞ്ഞി അഞ്ചില്ലത്ത്, എടിപി അബ്ദുൽ ഹമീദ്, കപണയിൽ സൈനുദ്ദീൻ, സിപി ഖദീജ, കെവി നിയാസ്, പുതിയപുരയിൽ അബ്ദുർ റശീദ്, ഹനീഫ് തായിലകണ്ടി, പിസി മുഹമ്മദ്, ഇഎം അബ്ദുൽ അസീസ്, അച്ചാര പാട്ടിൽ ഇഷ, സിപി കുഞ്ഞബ്ദുല്ല, അബ്ദുൽ അസീസ് എന്നിവരെയാണ് പ്രതിചേർത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപോർട് നൽകിയത്.
 
Chargesheet | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: 17 പേരെ കൂടി പ്രതി ചേർത്ത് കുറ്റപത്രം സമർപിച്ചു

പ്രതികളിൽ ഒരാൾ മരിച്ചു. അധികപേരും വിദേശത്താണ്. ചെയർമാൻ എംസി ഖമറുദ്ദീൻ, മാനജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ, മുഹമ്മദ് ഇശാം എന്നിവരെയും മാനജർ സൈനുൽ ആബിദിനെയും നേരത്തേ പ്രതി ചേർത്തിരുന്നു. 168 കേസുകളാണുള്ളത്. പരാതിക്കാർ പണം കൊടുത്തുവെന്ന് പറയുന്ന തീയതികളിൽ ആരൊക്കെയാണോ ഡയറക്ടർമാർ ഉണ്ടായിരുന്നത്, അവരെയാണ് പ്രതി ചേർത്തതെന്ന് ഡിവൈ എസ് പി സുനിൽകുമാർ പറഞ്ഞു.

ഫാഷൻ ഗോൾഡിന് പുറമെ ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്സ് എന്നീ കംപനികളുടെ കേസുകൾ വേറെയുണ്ട്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എംസി ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് കേസിൽ 2020 നവംബറിൽ അറസ്റ്റിലായിയിരുന്നു. പിന്നീട് ജാമ്യം നേടി. 800ഓളം പരാതികളാണുണ്ടായത്. രണ്ട് പരാതി മാത്രമാണ് ഖമറുദ്ദീന് എതിരെയുണ്ടായത്.
 
Chargesheet | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: 17 പേരെ കൂടി പ്രതി ചേർത്ത് കുറ്റപത്രം സമർപിച്ചു

Keywords: Kerala, News, Kasaragod, M C Khamarudheen, Fashion Jewellery, Case, Police, Fraud, Court, Charge Sheet, Fashion gold investment fraud case: Chargesheet filed against 17 more accused.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia