Petition | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നോടീസ് അയച്ചുതുടങ്ങി; ക്രൈംബ്രാഞ്ച് അന്വേഷണം 3 വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയാണെന്ന് വിക്ടിംസ് അസോസിയേഷന്‍
Jun 22, 2023, 22:48 IST
കാസര്‍കോട്: (www.kasargodvartha.com) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മൂന്ന് വര്‍ഷമായി ഇഴഞ്ഞു നീങ്ങുകയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ഫാഷന്‍ ഗോള്‍ഡ് വിക്റ്റിം അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ആക്ഷന്‍ കമിറ്റിയും പിഡിപി കാസര്‍കോട് ജില്ലാ കമിറ്റിയും ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോടീസ് നല്‍കി തുടങ്ങിയതായും ഭാരവാഹികള്‍ അറിയിച്ചു.
കേരള ഗവണ്‍മെന്റ്, കേരള ഡിജിപി, ക്രൈംബ്രാഞ്ച് എസ് പി, സിബിഐ ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഹൈകോടതി നോടീസ് അയച്ചത്. അഡ്വ. കാളീശ്വരന്‍ രാജ്, അഡ്വ. തുളസി കെ രാജ്, അഡ്വ. അപര്‍ണ എന്‍ മേനോന്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന പാനലാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപര്‍ക്കും പിഡിപിക്കും വേണ്ടി ഹൈകോടതിയില്‍ ഹാജരായത്.
ഹൈകോടതി ഇടപെട്ട സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരാതിക്കാരെ വിളിച്ചുവരുത്തി അവരില്‍ നിന്ന് വീണ്ടും മൊഴി എടുക്കുകയും പേപറുകളില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഹൈകോടതി നോടീസ് കിട്ടിയ ശേഷം കേവലം രണ്ട് ദിവസം കൊണ്ട് 17 പേരെക്കൂടി പ്രതിയാക്കി. ക്രൈംബ്രാഞ്ചിന്റെ ഈ നടപടിയില്‍ സംശയമുണ്ട്. മൂന്നു വര്‍ഷമായി മിണ്ടാതിരുന്ന ക്രൈംബ്രാഞ്ച് പെട്ടെന്ന് ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഈ കേസ് അട്ടിമറിക്കുന്നതിനാണ് എന്നാണ് സംശയിക്കുന്നത്.
2020 ഓഗസ്റ്റ് 27 നാണ് ഇത് സംബന്ധിച്ച് ആദ്യ കേസ് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഫാഷന്‍ ഗോള്‍ഡ് ജ്വലറി നിക്ഷേപകര്‍ക്ക് നീതി കിട്ടാന്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. ഒടുവിലാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ ഹൈകോടതിയെ സമീപിച്ചത്. കംപനിയുടെ ഡയറക്ടര്‍മാരില്‍ പലരും ക്രൈംബ്രാഞ്ചിന്റെ പിടിപ്പുകേട് കൊണ്ട് വിദേശത്തേക്ക് കടന്നിരിക്കുന്നു. ലുക് ഔട് നോടീസ് പുറപ്പെടുവിച്ച് പൂക്കോയ തങ്ങളുടെ മകനെ പോലും പിടികൂടാനായില്ല. ഇയാളും വിദേശത്തേക്ക് കടന്നു.
കിലോ കണക്കിന് സ്വര്‍ണം ഇവര്‍ കടത്തികൊണ്ട് പോയെന്ന് മൊഴിയും ഉണ്ട്. ഇതെല്ലാം തന്നെ വിദേശത്ത് ബിനാമികളുടെ പേരില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടെത്തണമെങ്കില്‍ കേവലം ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ല. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. മാത്രമല്ല, കംപനി ആരംഭിച്ചതിന് ശേഷം പൂക്കോയ തങ്ങളുടേയും എം സി ഖമറുദ്ദീന്റേയും ബന്ധുക്കളുടെ പേരില്‍ അടക്കം നടന്ന ഇടപാടുകളും അന്വേഷിക്കണമെന്നും, പുതിയ നിയമപ്രകാരം പ്രതികളുടെ സ്വത്തുവകകള്‍ കണ്ടു കെട്ടണമെന്നും ഹൈകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താമ്മേളനത്തില്‍ ചെയര്‍മാന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍, ജെനറല്‍ കണ്‍വീനര്‍ സൈനുദ്ദീന്‍ കെ കെ, രക്ഷാധികാരി സുബൈര്‍ പടുപ്പ്, അസീസ് ഹാജി, മിസിരിയ പടന്ന, മുനീറ, മുത്വലിബ് വെള്ളച്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Chargesheet, Fashion Gold Case, Crime Branch, High Court, CBI probe, Kerala News, Kasaragod News, Malayalam News, Fashion Gold case: Petition in High Court seeking CBI probe.
< !- START disable copy paste --> 