city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Elephant Attack | വാളയാറില്‍ കൃഷിസ്ഥലത്ത് കാട്ടാനയിറങ്ങി; ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്

Image Representing Farmer Seriously Injured in Walayar Elephant Attack
Representational Image Generated by Meta AI

● വാദ്യാര്‍ചള്ള മേഖലയില്‍ വച്ചായിരുന്നു സംഭവം. 
● പ്രദേശത്തുനിന്നും തുരത്തുന്നതിനിടെയാണ് ആക്രമണം.
● തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട്: (KasargodVartha) വാളയാറില്‍ കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതരമായി പരുക്കേറ്റു. വാളയാര്‍ സ്വദേശി വിജയനാണ് (41) പരുക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. കാട്ടാനയെ തുരത്താനായാണ് വിജയന്‍ ഇവിടെയെത്തിയത്.

യുവാവിന് കഴുത്തിനും ഇടുപ്പിനും ചവിട്ടേറ്റിട്ടുണ്ട്. വിജയനും അച്ഛന്‍ രത്‌നവും ചേര്‍ന്ന് കൃഷിയിടത്തില്‍ ഇറങ്ങിയ ആനക്കൂട്ടത്തെ അകറ്റാന്‍ ശ്രമിക്കുമ്പോഴാണ് തിരിച്ച് ആക്രമണമുണ്ടായത്. ആനയെ തുരത്താനുള്ള  ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിക്കുകയായിരുന്നു. 

farmer seriously injured in walayar elephant attack

ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വാളയാര്‍ വാദ്യാര്‍ചള്ള മേഖലയില്‍ വച്ചായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയതറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Farmer was seriously injured in a wild elephant attack in Walayar, Palakkad. The incident occurred when the farmer tried to chase away a herd of elephants that had entered his farmland.

#ElephantAttack, #KeralaNews, #Palakkad, #Wildlife, #FarmerInjured, #IndiaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia