Allegation | സുരേഷ് ഗോപി സഹായപ്രഖ്യാപനം നടത്തി വഞ്ചിച്ചെന്ന് കര്‍ഷകന്‍; ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും താരത്തെ ബന്ധപ്പെടാന്‍ സഹായിച്ചില്ലെന്നും പരാതി; വിശദീകരണവുമായി രവീശ തന്ത്രി കുണ്ടാര്‍
Jan 1, 2024, 23:38 IST
കാസര്‍കോട്: (KasargodVartha) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്‍ മരിച്ചതിന് പിന്നാലെ നടന്‍ സുരേഷ് ഗോപി സഹായപ്രഖ്യാപനം നടത്തി വഞ്ചിച്ചെന്ന ആക്ഷേപവുമായി കര്‍ഷകന്‍ രംഗത്ത്. ബദിയഡുക്ക പെര്‍ള ഷേണിയിലെ വാസുദേവ നായ്ക് ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 2017ല്‍ വാസുദേവ നായ്കിന്റെ മകൻ ശ്രേയസ് (17) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി മരണപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച് അന്ന് മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട് സുരേഷ്‌ഗോപി ബന്ധപ്പെടുകയും മകന്റെ ചികിത്സയ്ക്കും മറ്റുമായി ചിലവായ കടബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നതായി വാസുദേവ നായ്ക് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പലതവണ സുരേഷ് ഗോപിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാറിനെ സമീപിച്ചതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ കാണാന്‍ അവസരമുണ്ടാക്കിയിരുന്നുവെങ്കിലും സുരേന്ദ്രനും തന്റെ സങ്കടം സുരേഷ് ഗോപിയെ അറിയിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് വാസുദേവ നായ്ക് ആരോപിച്ചു.
ഇതിനിടെ കഴിഞ്ഞ ഡിസംബറില്‍ സുരേഷ് ഗോപിയെ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൊല്ലത്തെ തറവാട് വീട്ടില്‍ പോയെങ്കിലും സുരേഷ് ഗോപിയുടെ സഹോദരന്‍ അവഹേളിച്ച് ഇറക്കിവിട്ടതായും വാസുദേവ നായ്ക് പറയുന്നു. ഇതിന് ശേഷം തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ സ്വന്തം വീട്ടില്‍പോയിരുന്നുവെങ്കിലും അദ്ദേഹം ഷൂടിങിലാണെന്ന് പറഞ്ഞ് തിരിച്ചുപോകേണ്ടിവന്നുവെന്നും വാസുദേവ കൂട്ടിച്ചേർത്തു.
4.80 ലക്ഷം രൂപയായിരുന്നു അന്ന് കടബാധ്യതയുണ്ടായിരുന്നത്. ഇന്നത് 10 ലക്ഷം രൂപയോളമായിട്ടുണ്ട്. ബാങ്കുകാര്‍ ജപ്തി ഭീഷണി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സുരേഷ് ഗോപിയും സഹായിക്കുമെന്ന് വ്യക്തമാക്കിയതോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ നിന്നും കാല്‍ ലക്ഷം രൂപയെടുത്തതിന്റെ പണം അടക്കാന്‍ നോടീസ് ലഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചതോടെ ഹൈകോടതി ഉത്തരവ് പ്രകാരം കടം എഴുതിത്തള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ എങ്ങനെ തന്റെ കാര്യം അറിയിക്കാന്‍ കഴിയുമെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ കാണാന്‍ വാസുദേവ നായ്കിന് കത്തുനല്‍കിയിരുന്നതായും എന്നാല്‍ സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തിരുന്നോ എന്നകാര്യം അറിയില്ലെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. എല്ലാ കാര്യങ്ങളും അന്വേഷിച്ച് സഹായം ചെയ്യുന്ന വ്യക്തിയാണ് സുരേഷ് ഗോപി. രാഷ്ട്രീയ പരിഗണന സഹായം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം നോക്കാറില്ല. ബെള്ളൂരില്‍ പാവപ്പെട്ട സിപിഎം കുടുംബത്തിന് സഹായം ചെയ്തിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വാസുദേവ നായ്ക് കുടുംബത്തെ ശ്രദ്ധിക്കാറില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും ഇതായിരിക്കാം സുരേഷ് ഗോപിയുടെ സഹായം എത്താതിരിക്കാന്‍ കാരണമെന്ന് സംശയിക്കുന്നതായും രവീശതന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Farmer, Accused, Suresh Gopi, Endosulfan, BJP, Complaint, K Surendran, Farmer accused Suresh Gopi of cheating by declaring aid. < !- START disable copy paste -->