city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court | പൊലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: പൊലീസിനെ പ്രതിയാക്കി നേരിട്ട് കേസെടുത്ത് കോടതി; ഇനി ജനുവരി 6ന് പരിഗണിക്കും

കാസർകോട്: (KasargodVartha) പൊലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസിനെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു. കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനും അംഗഡിമൊഗർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് ഫർഹാസ് (17) മരണപ്പെട്ട സംഭവത്തിലാണ് എസ്ഐ എസ് ആർ രജിത്, സിപിഒമാരായ ടി ദീപു, പി രഞ്ജിത് എന്നിവർക്കെതിരെ ഐ പി സി 304 വകുപ്പ് പ്രകാരം നരഹത്യയ്ക്ക് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി (രണ്ട്) കേസെടുത്തിരിക്കുന്നത്.

Court | പൊലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: പൊലീസിനെ പ്രതിയാക്കി നേരിട്ട് കേസെടുത്ത് കോടതി; ഇനി ജനുവരി 6ന് പരിഗണിക്കും

ഈ വർഷം ഓഗസ്റ്റ് 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്. സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ വന്നിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോ‌വുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ പൊലീസുകാർ ആക്രോശിക്കുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തപ്പോൾ കുട്ടികൾ പേടിച്ചാണ് കാർ ഓടിച്ചുപോയതെന്നും പിന്നാലെ പൊലീസ് പിന്തുടർന്നുവെന്നുമാണ് മുസ്ലിം ലീഗും കുട്ടിയുടെ കുടുംബവും ആരോപിക്കുന്നത്. കളത്തൂർ പള്ളത്ത് വെച്ചാണ് ഫർഹാസും മൂന്ന് സഹപാഠികളും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മംഗ്ളൂറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഫർഹാസ് മരണത്തിന് കീഴടങ്ങിയത്
 
Court | പൊലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: പൊലീസിനെ പ്രതിയാക്കി നേരിട്ട് കേസെടുത്ത് കോടതി; ഇനി ജനുവരി 6ന് പരിഗണിക്കും



ഫർഹാസിന്റെ മരണത്തിൽ പ്രതിഷേധം കനത്തതോടെ എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്

പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന തരത്തിലുള്ള റിപോർടാണ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. ഇതിനിടെ ഫർഹാസിന്റെ മാതാവ് സഫിയ ഫയൽ ചെയ്ത ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതി കേസെടുത്തിരിക്കുന്നത്.

ഫർഹാസിന്റെ പിതാവ് അബ്ദുല്ല 2021ൽ കാൻസർ ബാധിച്ച് മരിച്ചിരുന്നതായും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഫർഹാസ് എന്നും മാതാവ് ഹർജിയിൽ പറഞ്ഞു. പൊലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉള്ള കാര്യവും തെളിവായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രഥമദൃഷ്ടാ കേസുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായും സാക്ഷികളുടെ മൊഴിയെടുക്കുന്നതിനായി കേസ് ഇനി ജനുവരി ആറിന് പരിഗണിക്കുമെന്നും

സഫിയക്ക് വേണ്ടി ഹാജരായ അഡ്വ. പി ഇ സാജൽ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kasargod, Farhas's death, Police, Student, Kumbala,Cctv, Car, Malayalam News, Kasaragod News,Case Farhas's death: Court directly registered case against police
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia