city-gold-ad-for-blogger

പ്രശസ്ത ചലചിത്ര, സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

കോട്ടയം: (www.kasargodvartha.com 28.09.2021) പ്രശസ്ത ചലചിത്ര, സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസായിരുന്നു. സിനിമ, സീരിയല്‍, ഷോര്‍ട് ഫിലിം എന്നീ രംഗത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.
< !-START disable copy paste -->
പ്രശസ്ത ചലചിത്ര, സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ 'അര്‍ധാംഗന' എന്ന ബാലേയിലെ അഭിനയത്തിന് അഖില കേരള നൃത്ത കലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡും ശ്രീലക്ഷ്മിയെ തേടിയെത്തി. സചിവോത്തമപുരം യുവരശ്മി ലൈബ്രറിയുടെ മികച്ച കലാകാരിക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേല്‍ രാജമ്മയുടെ മകളാണ്. ഭര്‍ത്താവ് തലശേരി മാഹി സ്വദേശി വിനോദ്. മക്കള്‍: വൈഷ്ണവ്, അഭിനവ് (ഇരുവരും കുറിച്ചി എവിഎച് എസ്എസിലെ വിദ്യാര്‍ഥികള്‍).

സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിക്ക് നടക്കും.


Keywords:  News, Kerala, Top-Headlines, Kottayam, Actor, Award, Short-film, Famous film and serial actress Sreelakshmi passed away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia