Parcel scam | പഴന്തുണി പാര്‍സലായി അയച്ച് പുതിയ തട്ടിപ്പ്; കാസര്‍കോട്ട് കുടുംബം കബളിപ്പിക്കലിന് ഇരയായി; പണവും നഷ്ടം
Sep 5, 2023, 18:26 IST
കാസര്‍കോട്: (www.kasargodvartha.com) പഴന്തുണി പാര്‍സലായി അയച്ച് പുതിയ തട്ടിപ്പ്. കാസര്‍കോട് നുള്ളിപ്പാടി തളങ്കര ക്ലസ്റ്റര്‍ അറഫ മഹലിലെ റഫയാണ് കബളിപ്പിക്കലിന് ഇരയായത്. ഇപ്പോള്‍ ദുബൈയിലുള്ള റഫയ്ക്ക് കഴിഞ്ഞ ദിവസം ഫോണ്‍വിളി എത്തുകയായിരുന്നു. നിങ്ങള്‍ക്ക് വന്ന പാര്‍സല്‍ കൈപ്പറ്റണമെന്നും പാര്‍സല്‍ നിരക്കായി 300 രൂപ അടയ്ക്കണമെന്നുമായിരുന്നു ഡെലിവറി ബോയ് എന്ന് പരിചയപ്പെടുത്തിയയാളുടെ അറിയിപ്പ്.
തനിക്ക് ആരും പാര്‍സല്‍ അയക്കാന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ തിരിച്ചയക്കട്ടെ എന്നായിരുന്നു ചോദ്യം. പ്രധാനപ്പെട്ട എന്തോ കാര്യമാണെന്ന് കരുതി റഫ നാട്ടിലുള്ള പിതാവിന്റെ നമ്പര്‍ കൈമാറുകയും പിതാവ് പണം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പിതാവിന് ഫോണ്‍ കോള്‍ വരികയും താന്‍ മംഗ്ളൂറിലാണെന്നും വീട്ടില്‍ ആളില്ലെന്നും ഇദ്ദേഹം അറിയിച്ചപ്പോള്‍ പാര്‍സല്‍ എന്ത് ചെയ്യണമെന്ന് കൊണ്ടുവന്നയാള്‍ ചോദിച്ചു. തുടര്‍ന്ന് അയാള്‍ പറഞ്ഞ നമ്പറിലേക്ക് പണം അയച്ചുകൊടുക്കുകയും പാര്‍സല്‍ വീടിന്റെ വരാന്തയില്‍ വെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
പിതാവ് തിരിച്ചെത്തിയ ശേഷം വരാന്തയില്‍ ഭംഗിയായി പൊതിഞ്ഞ പാര്‍സല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് അതിനകത്ത് പഴന്തുണി മാത്രമാണ് ഉള്ളതെന്ന് വ്യക്തമായത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ഉപയോഗ്യ ശൂന്യമായ വസ്തുക്കള്‍ പാര്‍സല്‍ അയച്ച് തട്ടിപ്പ് നടത്തുന്ന പുതിയ സംഘം വിലസുകയാണെന്നാണ് പരാതി.
കൃത്യമായ വിലാസവും ഫോണ്‍ നമ്പറും ഇവര്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്നതാണ് ആശ്ചര്യം. വേറെ എന്തെങ്കിലും കാര്യങ്ങള്‍ക്ക് നല്കുന്ന വിലാസങ്ങള്‍ ചോര്‍ത്തിയെടുത്താണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. നഷ്ടപ്പെടുന്നത് ചെറിയ സംഖ്യ ആയതുകൊണ്ട് പലരും നിയമ നടപടികളുമായി മുന്നോട്ട് പോകാറില്ല. ഇത് തട്ടിപ്പ് സംഘങ്ങള്‍ക്ക് അവസരമാകുകയും ചെയ്യുന്നു.

Keywords: Parcel scam, Nullippady, Malayalam News, Kerala News, Kasaragod News, Crime, Crime News, Family loses money in new parcel scam.
< !- START disable copy paste --> 