city-gold-ad-for-blogger
Aster MIMS 10/10/2023

Travel | കേരള ടൂറിസത്തെ പരിചയപ്പെടുത്താൻ ഇൻഡ്യൻ പര്യടനവുമായി കാസർകോട്ടെ ഒരു കുടുംബം; 20ന് യാത്ര തിരിക്കും; അയൽരാജ്യങ്ങളും സന്ദർശിക്കും

കാസർകോട്: (www.kasargodvartha.com) കേരള ടൂറിസത്തെ പരിചയപ്പെടുത്താനും വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനും ഇൻഡ്യൻ പര്യടനത്തിനൊരുങ്ങി കാസർകോട്ടെ ഒരു കുടുംബം. ദേലംപാടി ഗ്വാളിമുഖത്തെ ജി എസ് മുഹമ്മദ്‌ ശിംശാർ, ഭാര്യ സി എച് ഫാത്വിമത് അശ്ഫാന, ഒരു വയസുകാരനായ മകൻ സൈൻ ഇസ്ദാൻ, ശിംശാറിന്റെ സഹോദരി ജി എസ് ഖദീജ ശസ എന്നിവരാണ് യാത്ര പുറപ്പെടുന്നത്.

Travel | കേരള ടൂറിസത്തെ പരിചയപ്പെടുത്താൻ ഇൻഡ്യൻ പര്യടനവുമായി കാസർകോട്ടെ ഒരു കുടുംബം; 20ന് യാത്ര തിരിക്കും; അയൽരാജ്യങ്ങളും സന്ദർശിക്കും

ഓഗസ്റ്റ് 20ന് രാവിലെ 11.30 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് മുഹമ്മദ്‌ ശിംശാറും കുടുംബവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാഹചര്യം അനുകൂലമായാൽ ഭൂടാൻ, നേപാൾ എന്നീ രാജ്യങ്ങളും സന്ദർശിക്കാൻ പദ്ധതിയുണ്ടെന്നും കേരളത്തിന്റെ പ്രകൃതി രമണീയമായ പ്രദേശങ്ങളെ കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ ലഘുലേഖലകൾ കൈമാറുകയും വിവരണങ്ങൾ നടത്തുകയും ചെയ്യുമെന്നും ഇവർ അറിയിച്ചു.

 

കേരളത്തിന്റെ സംസ്കാരത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും പരിചയപ്പെടുത്തുന്നതിന് ഇവർ വാഹനത്തിൽ എല്ലാ സാധങ്ങളുമായാണ് യാത്ര ചെയ്യുക. താമസം ഹോടെലുകളിൽ ആണെങ്കിലും സാധ്യമായ സ്ഥലങ്ങളിൽ എല്ലാം ഭക്ഷണം സ്വയം പാചകം ചെയ്യാനാണ് തീരുമാനം. ഇതിനുള്ള സർവ സാമഗ്രികളും വാഹനത്തിൽ കരുതിയിട്ടുണ്ട്. മൂന്ന് - നാലു മാസം വിവിധ സ്ഥലങ്ങളിൽ തങ്ങളുടെ കാംപയിൻ ഉണ്ടായിരിക്കുമെന്നും ഇവർ വ്യക്തമാക്കി. മഹീന്ദ്രാ താർ ജീപിലാണ്‌ യാത്ര. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ഇതര സംസ്ഥാനത്തുള്ളവരെ പരിചയപ്പെടുത്തലാണ്‌ പ്രധാന ലക്ഷ്യം. അതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസം സാധ്യതയെ കുറിച്ചും ഇവർ പഠിക്കും.

സുള്ള്യയിലും കാസർകോട്ടുമായി വസ്‌ത്ര വ്യാപാര സ്ഥാപനം നടത്തുന്ന പിതൃസഹോദരൻ സാകിറിന്റെ ഒപ്പമാണ് ശിംശാർ ജോലി ചെയ്യുന്നത്. ഇടവേളകളിൽ കുടുംബമായി നടത്തിയ ചെറിയ യാത്രകളാണ് കേരളത്തെ പരിചയപ്പെടുത്താനുള്ള ഇത്തരമൊരു ഇൻഡ്യ യാത്രയ്ക്ക് പ്രചോദനമായതെന്നും ഇവർ വ്യക്തമാക്കി. യാത്രാ അനുഭവങ്ങൾ ഇവർ ടോകീസ് വ്ലോഗ്‌ (Talkie's Vlog) എന്ന ചാനലിൽ സാമൂഹ്യ മാധ്യമങ്ങളിലും പങ്കുവെക്കും.

Travel | കേരള ടൂറിസത്തെ പരിചയപ്പെടുത്താൻ ഇൻഡ്യൻ പര്യടനവുമായി കാസർകോട്ടെ ഒരു കുടുംബം; 20ന് യാത്ര തിരിക്കും; അയൽരാജ്യങ്ങളും സന്ദർശിക്കും

കാസർകോട് നിന്ന് മംഗ്ളൂറിലേക്കും അവിടെ നിന്ന് ഗോവ, മഹാരാഷ്ട്ര, ഗുജറാത്, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങളിൽ അടക്കം സഞ്ചരിച്ച ശേഷം നേപാൾ, ഭൂടാൻ രാജ്യങ്ങളിലേക്കും പോകാനാണ് ഉദ്ദേശം. കേരളത്തിന്റെ ടൂറിസം പെരുമ ചെറിയ രീതിയിലാണ് ഇപ്പോൾ പുറത്ത് അറിയപ്പെട്ടിരിക്കുന്നതെന്നും അത് വിപുലമാക്കുക എന്ന ഉദ്ദേശമാണ് ഈ യാത്രയുടെ ലക്ഷ്യമെന്നും ഇവർ കൂട്ടിച്ചേർത്തു.

Keywords: News, Kasaragod, Kerala, Travel, Tour, Kerala Tourism, Family from Kasaragod with Indian tour to introduce Kerala tourism.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL