Travel | മനം നിറയെ കാഴ്ചകള്‍ കണ്ടുമടങ്ങാം, കേരളത്തിലേക്ക് വരൂ; സംസ്ഥാനത്തേക്ക് വിനോദസഞ്ചാരികളെ ക്ഷണിച്ച് കാസര്‍കോട്ടെ ദമ്പതികളുടെ ഇന്‍ഡ്യന്‍ പര്യടനം തുടങ്ങി; എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
Aug 20, 2023, 23:38 IST
കാസര്‍കോട്: (www.kasargodvartha.com) ടൂറിസം മേഖലയില്‍ ബഹുദൂരം മുന്നിലായ കേരളത്തിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിനോദസഞ്ചാരികളെ ക്ഷണിച്ച് കാസര്‍കോട്ടെ ദമ്പതികളുടെ ഇന്‍ഡ്യന്‍ പര്യടനം തുടങ്ങി. ദേലംപാടി ഗ്വാളിമുഖത്തെ ജി എസ് മുഹമ്മദ് ശിംശാര്‍, ഭാര്യ സി എച് ഫാത്വിമത് അശ്ഫാന, രണ്ട് വയസുകാരനായ മകന്‍ സൈന്‍ ഇസ്ദാന്‍, ശിംശാറിന്റെ സഹോദരി ജി എസ് ഖദീജ ശസ എന്നിവരാണ് യാത്ര പുറപ്പെട്ടത്. കാസര്‍കോട് പ്രസ് ക്ലബ് പരിസരത്ത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സാധാരണ വിനോദ യാത്ര നടത്തുന്നതിനുപരി കേരളത്തെയും ഇവിടത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും മറ്റ് സംസ്ഥാനങ്ങളിൽ പോയി പരിചയപ്പെടുത്തുക എന്ന ദൗത്യം കൂടി ഏറ്റെടുക്കുകയും മൂന്ന് - നാല് മാസക്കാലം തങ്ങളുടെ എല്ലാ ജോലിയും ഒഴിവാക്കി ഈയൊരു കാര്യത്തിന് തുനിഞ്ഞിറങ്ങുകയും ചെയ്ത ശംസീറിനെയും കുടുംബത്തെയും എന്‍ എ നെല്ലിക്കുന്ന് എംഎൽഎ മുക്തകണ്ഠം പ്രശംസിച്ചു. നാളിതുവരെ മറ്റാരും ചെയ്യാത്ത ഒരു കാര്യമാണ് ഇവർ നമ്മുടെ നാടിന് വേണ്ടി ചെയ്യുന്നത്. യാത്ര പൂർത്തിയാക്കി ഏറെ സന്തോഷത്തോടെയും പൂർണ ആരോഗ്യത്തോടെയും തിരിച്ചുവരാൻ ഈ കുടുംബത്തിന് സാധിക്കട്ടെയെന്നും നെല്ലിക്കുന്ന് ആശംസിച്ചു.
കേരളത്തിന്റെ ഓരോ പ്രദേശത്തുമുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, ചരിത്രപസിദ്ധമായ സ്ഥലങ്ങള്‍, അവിടുത്തെ പ്രത്യേകതകള്‍, സംസ്‌കാരം തുടങ്ങിയ കാര്യങ്ങള്‍ അന്യനാട്ടുകാരെ പരിചയപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. കൂടാതെ ടൂറിസം വകുപ്പിന്റെ ലഘുലേഖലകള്‍ കൈമാറുകയും വിവരണങ്ങള്‍ നടത്തുകയും ചെയ്യും. ഇതെല്ലാം കേരളത്തിന്റെ ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നു. സാഹചര്യം അനുകൂലമായാല്‍ ഭൂടാന്‍, നേപാള്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്.
മഹീന്ദ്രാ താര്‍ ജീപിലാണ് നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇവരുടെ യാത്ര. പാചകം ചെയ്യുന്നതിന് ഉള്‍പെടെ സര്‍വ സാമഗ്രികളും വാഹനത്തില്‍ കരുതിയിട്ടുണ്ട്. മംഗ്‌ളുറു വഴി ഗോവ, മഹാരാഷ്ട്ര, ഗുജറാത്, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ അടക്കം സഞ്ചരിച്ച ശേഷം നേപാള്‍, ഭൂടാന്‍ രാജ്യങ്ങളിലേക്കും പോകാനാണ് ഉദ്ദേശം. ഫ്ലാഗ് ഓഫ് ചടങ്ങില്‍ കര്‍ണാടക ഗ്വാളിമുഖ ഗ്രാമപഞ്ചായത് അംഗം മുഹമ്മദ് റിയാസ് നെയ്യട്ക്ക, യഅഖൂബ് സി എച്ച്, ടി എ കുഞ്ഞഹമ്മദ് മൊഗ്രാൽ തുടങ്ങിയ പ്രമുഖരും ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു. അഹ്മദ് ചെർക്കള സ്വാഗതം പറഞ്ഞു. നിരവധി പേരാണ് ഈ കുടുംബത്തെ യാത്രയയക്കാൻ ഗാളിമുഖത്ത് നിന്ന് കാസർകോട്ടെത്തിയത്.