city-gold-ad-for-blogger

കുത്തിക്കൊന്നുവെന്ന് വ്യാജ പ്രചാരണം; വട്ടം കറങ്ങി പോലീസ്; കേസെടുത്തു

ഉപ്പള : (www.kasargodvartha.com 02.06.2018) ഉപ്പളയില്‍ ഒരാളെ കുത്തിക്കൊന്നുവെന്ന വ്യാജ പ്രചാരണം പോലീസിനെ വട്ടം കറക്കി. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് പോലീസിന് വ്യാജ സന്ദേശം ലഭിച്ചത്. ഉപ്പളയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് വ്യാജ സന്ദേശം നല്‍കിയത്.

പോലീസും, നാട്ടുകാരും കൂടി വട്ടം കറങ്ങിയതല്ലാതെ സംഭവം നടന്നതായി എവിടെയും അന്വേഷിച്ചു കണ്ടുകിട്ടിയില്ല. വ്യാജ സന്ദേശത്തിന്റെ പിന്നില്‍ മണല്‍ മാഫിയകളാണെന്നാണ് സംശയം. പോലീസിന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു സന്ദേശത്തിനുപിന്നിലെന്നാണ് സൂചന.

കുത്തിക്കൊന്നുവെന്ന് വ്യാജ പ്രചാരണം; വട്ടം കറങ്ങി പോലീസ്; കേസെടുത്തു

കുപ്രസിദ്ധ ഗുണ്ടാ തലവന്റെ മകനെ കുത്തിക്കൊന്നുവെന്നാണ് വ്യാജ സന്ദേശം വന്നത്. സന്ദേശം ലഭിച്ചയുടനെ മഞ്ചേശ്വരം പോലീസ് ഉപ്പളയിലേക്ക് കുതിച്ചെത്തിയെങ്കിലും അങ്ങനെ ഒരു സംഭവം നടന്നില്ല എന്ന് ഉറപ്പായതോടെ പോലീസ് തിരിച്ചുപോവുകയായിരുന്നു. വ്യാജവാര്‍ത്ത നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മഞ്ചേശ്വരം എസ് ഐ ഷാജി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Uppala, Kasaragod, Kerala, News, Fake, Police, Case, Investigation, False propaganda to be stabbed; Police investigation started.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia