city-gold-ad-for-blogger

ടൂറിസം കേന്ദ്രത്തെ ലക്ഷ്യമാക്കി രാജവെമ്പാല പ്രചാരണം; സഞ്ചാരികളെ അകറ്റാൻ വേണ്ടിയുള്ള ശ്രമമെന്ന് നാട്ടുകാർ

നീലേശ്വരം: (www.kasargodvartha.com 05.11.2021) ടൂറിസം കേന്ദ്രത്തെ ലക്ഷ്യമാക്കി രാജവെമ്പാല പ്രചാരണം. സഞ്ചാരികളെ അകറ്റാൻ വേണ്ടിയുള്ള ശ്രമമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്താറുള്ള തൈക്കടപ്പുറം അഴിത്തലയിൽ രാജവെമ്പാലയെ കണ്ടെന്നും, ഇതിനെ പിടികിട്ടിയില്ലെന്നും ജാഗ്രത പാലിക്കണമെന്നും പറഞ്ഞുള്ള ശബ്‌ദ സന്ദേശം പാമ്പിന്റെ ചിത്രം സഹിതം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
             
ടൂറിസം കേന്ദ്രത്തെ ലക്ഷ്യമാക്കി രാജവെമ്പാല പ്രചാരണം; സഞ്ചാരികളെ അകറ്റാൻ വേണ്ടിയുള്ള ശ്രമമെന്ന് നാട്ടുകാർ

എന്നാൽ ഇത് വ്യാജമാണെന്നും തെറ്റായ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അഴിത്തല കോസ്റ്റൽ പൊലീസ് അറിയിച്ചു.

ആരോ തമാശയ്ക്ക് വേണ്ടി ചെയ്ത സംഭവം വളരെ വേഗത്തിലാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെ അഴിത്തലയിലേക്ക് ആളുകളുടെ വരവ് നിലച്ച മട്ടാണ്. അഴിത്തല കാറ്റാടി കൂട്ടത്തിലും ബീചിലും രാജവെമ്പാല ഇഴഞ്ഞു നടക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാൽ മുമ്പ് കർണാടകയിലെ ഒരു ഉൾപ്രദേശത്ത് നടന്ന സംഭവത്തിൻ്റെ ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.


Keywords: News, Kerala, Kasaragod, Nileshwaram, Snake, Fake, Police, Top-Headlines, Centre, Social-Media, Social networks, Propaganda, Tourist spot, Fake propaganda on social media against tourist spot.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia