city-gold-ad-for-blogger
Aster MIMS 10/10/2023

നഗരത്തിലെ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണം വില്‍പന നടത്തിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍; മുഖ്യസൂത്രധാരനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: (www.kasargodvartha.com 12.03.2018) നഗരത്തിലെ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണം വില്‍പന നടത്തിയ കേസിലെ ഒരു പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പള്ളിക്കര ആഞ്ജനേയ മഠത്തിന് സമീപം താമസിക്കുന്ന രാജേഷിനെ (35)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. രാജേഷിനോടൊപ്പം വേറൊരു യുവാവിനെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും വ്യാജസ്വര്‍ണം വില്‍പന നടത്തിയതുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ ലഭിച്ചില്ല.

എങ്കിലും ഈ യുവാവിനെയും ചോദ്യം ചെയ്യുന്നുണ്ട്. വ്യാജസ്വര്‍ണം ജ്വല്ലറികളില്‍ വില്‍പന നടത്തിയതിന്റെ മുഖ്യസൂത്രധാരനായ കുണ്ടംകുഴി ബീംബുങ്കാലിലെ മണികണ്ഠനെ (29) കണ്ടെത്തുന്നതിനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മണികണ്ഠന്‍ പിടിയിലായാല്‍ മാത്രമേ ഈ കേസില്‍ കൂടുതല്‍ പുരോഗതിയുണ്ടാവുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

നഗരത്തിലെ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണം വില്‍പന നടത്തിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍; മുഖ്യസൂത്രധാരനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട് എം ജി റോഡിലെ മിനാര്‍ ജ്വല്ലറി ഉടമ ബോവിക്കാനം കൊവ്വലിലെ എം.എ ഇബ്രാഹിമിന്റെ പരാതിയിലാണ് വ്യാജസ്വര്‍ണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തത്. ജ്വല്ലറി ഉടമയ്ക്ക് നല്‍കിയ രണ്ട് സ്വര്‍ണമോതിരത്തില്‍ സംശയം തോന്നി പൊട്ടിച്ചുനോക്കിയപ്പോഴാണ് അകത്ത് ഇരുമ്പ് കണ്ടെത്തിയത്. പിന്നീട് പഴയ സ്വര്‍ണം വില്‍പന നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ഇവര്‍ വിറ്റഴിച്ച മോതിരവും പോലീസ് കണ്ടെടുക്കുകയായിരുന്നു. പുറമെ സ്വര്‍ണം പൂശിയ നിലയിലായിരുന്നു മോതിരം. ആഭരണത്തിന് 916 ഹോള്‍മാര്‍ക്ക് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉരച്ചുനോക്കിയാല്‍പോലും സ്വര്‍ണം വ്യാജനാണെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമാണ് ഇതിന്റെ നിര്‍മാണം.

ബീംബുങ്കാലിലെ മണികണ്ഠനാണ് വ്യാജസ്വര്‍ണമുണ്ടാക്കി നല്‍കിയിരുന്നത്. രാജേഷ് വില്‍പന നടത്തുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. മണികണ്ഠനു പുറമെ പയ്യന്നൂര്‍ സ്വദേശിയായ ഒരാളും സംഘത്തിലുണ്ടെന്നാണ് വിവരം.

Related News:

നഗരത്തിലെ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണം വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍; സ്വര്‍ണമുണ്ടാക്കി നല്‍കുന്ന മൂന്നാമനെ തിരയുന്നു, വില്‍പനയ്ക്ക് കൊണ്ടുവന്നത് 916 ഹോള്‍മാര്‍ക്ക് ചെയ്ത വ്യാജ ആഭരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Fake, Jewellery, Sale, Police, Arrest, Fake gold selling case; One arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL