Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരത്തിലെ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണം വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍; സ്വര്‍ണമുണ്ടാക്കി നല്‍കുന്ന മൂന്നാമനെ തിരയുന്നു, വില്‍പനയ്ക്ക് കൊണ്ടുവന്നത് 916 ഹോള്‍മാര്‍ക്ക് ചെയ്ത വ്യാജ ആഭരണം

നഗരത്തിലെ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണം വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ Kasaragod, Kerala, News, Jewellery, Sale, Fake, Police, Held, Fake gold selling; 2 held.
കാസര്‍കോട്: (www.kasargodvartha.com 10.03.2018) നഗരത്തിലെ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണം വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടു പേര്‍ പോലീസ് പിടിയിലായി. ബേക്കല്‍, കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടു പേരാണ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ പിടിയിലായത്. വ്യാജ സ്വര്‍ണമുണ്ടാക്കി ഇവര്‍ നഗരത്തിലെ മൂന്ന് ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Kasaragod, Kerala, News, Jewellery, Sale, Fake, Police, Held, Fake gold selling; 2 held.

ഇതില്‍ ഒരു ജ്വല്ലറി ഉടമയ്ക്ക് നല്‍കിയ രണ്ട് സ്വര്‍ണമോതിരത്തില്‍ സംശയം തോന്നി പൊട്ടിച്ചുനോക്കിയപ്പോഴാണ് അകത്ത് ഇരുമ്പ് കണ്ടെത്തിയത്. പിന്നീട് പഴയ സ്വര്‍ണം വില്‍പന നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ഇവര്‍ വിറ്റഴിച്ച മോതിരവും പോലീസ് കണ്ടെടുത്തു. പുറമെ സ്വര്‍ണം പൂശിയ നിലയിലാണ് മോതിരം. ആഭരണത്തിന് 916 ഹോള്‍മാര്‍ക്ക് ചെയ്തിട്ടുമുണ്ട്. ഉരച്ചുനോക്കിയാല്‍പോലും സ്വര്‍ണം വ്യാജനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.



കുണ്ടംകുഴി സ്വദേശിയായ മണികണ്ഠന്‍ എന്നയാളാണ് വ്യാജ സ്വര്‍ണമുണ്ടാക്കി നല്‍കുന്നതെന്ന് പിടിയിലായവര്‍ പോലീസില്‍ മൊഴി നല്‍കിയതായാണ് സൂചന. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രാമിന്റെ രണ്ട് മോതിരം ഒരു ജ്വല്ലറിയിലും മറ്റൊരു മോതിരം പഴയ സ്വര്‍ണമെടുക്കുന്ന സ്ഥാപനത്തിലുമാണ് ഇവര്‍ വിറ്റഴിച്ചത്. സംഘം ഇതിനു മുമ്പ് പല തവണ വ്യാജ സ്വര്‍ണം വിറ്റിറ്റുണ്ടെന്നാണ് പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. പയ്യന്നൂര്‍ സ്വദേശിയായ മറ്റൊരാളും വിതരണസംഘത്തിലുണ്ടെന്നാണ് പോലീസ് ലഭിച്ചിരിക്കുന്ന സൂചന.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Jewellery, Sale, Fake, Police, Held, Fake gold selling; 2 held.
< !- START disable copy paste -->