city-gold-ad-for-blogger

Booked | മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന പരാതി; കാസർകോട്ടെ പൂര്‍വ വിദ്യാര്‍ഥിനിക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: (www.kasargodvartha.com) വ്യാജരേഖയുമായി എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനി മറ്റൊരു സര്‍കാര്‍ കോളജില്‍ താത്കാലിക അധ്യാപികയാകാന്‍ ശ്രമം നടത്തിയെന്ന പരാതിയ്ക്ക് പിന്നാലെ നടപടി. കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയായിരുന്ന കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യ കെയ്ക്ക് എതിരെയാണ് ആരോപണം.
   
Booked | മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന പരാതി; കാസർകോട്ടെ പൂര്‍വ വിദ്യാര്‍ഥിനിക്കെതിരെ പൊലീസ് കേസെടുത്തു

മഹാരാജാസ് കോളജിന്റെ സീലും പ്രിന്‍സിപലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയായിരുന്നു അധ്യാപന പരിചയത്തിന്റെ സര്‍ടിഫികറ്റ് ഹാജരാക്കിയതെന്നാണ് പരാതി. 2018 മുതല്‍ 2021 വരെ മഹാരാജാസ് കോളജില്‍ താത്കാലിക അധ്യാപികയായിരുന്നെന്നാണ് സര്‍ടിഫികറ്റില്‍ നല്‍കിയിരിക്കുന്നത്. പാലക്കാട് അട്ടപ്പാടി ഗവ. കോളജിലെ താല്‍കാലിക അധ്യാപക നിയമനത്തിന് ഈ രേഖ ഹാജരാക്കുകയും ചെയ്തു. സംശയം തോന്നിയ അവിടുത്തെ അധ്യാപകര്‍ മഹാരാജാസ് കോളജില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
   
Booked | മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന പരാതി; കാസർകോട്ടെ പൂര്‍വ വിദ്യാര്‍ഥിനിക്കെതിരെ പൊലീസ് കേസെടുത്തു

മഹാരാജാസ് കോളജ് പ്രിന്‍സിപലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് വിദ്യയ്‌ക്കെതിരെ കേസെടുത്തു. അന്വേഷണം അട്ടപ്പാടി പൊലീസിന് കൈമാറും. സംഭവത്തിന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവുമായി ബന്ധമുണ്ടെന്നാരോപിച്ച് എറണാകുളം ഡി സി സി രംഗത്തെത്തി.

Keywords: Fake Document, Police, Former Student, Maharajas College, Police Booked, Crime News, Fake document allegation in Maharajas College; Police against former student. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia