ഫൈസല്‍ മഞ്ചേശ്വരം എസ്.ഐ യെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലടക്കം പ്രതി
Aug 2, 2014, 10:35 IST
മഞ്ചേശ്വരം: (www.kasargodvartha.com 02.08.2014) ബാംഗ്ലൂരില്‍ വെച്ച് കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ നിരവധി പിടിച്ചുപറി കേസുകളിലും ക്വട്ടേഷന്‍ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം ഗുണ്ടാ തലവന്‍ അമ്മി ഹമീദിനെ പിടികൂടുന്ന സമയത്ത് കവര്‍ച്ച ചെയ്ത ഇന്നോവ വാഹനം ഓടിച്ചിരുന്ന ഫൈസല്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
മഞ്ചേശ്വരം എസ്.ഐ. യെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലും കാസര്‍കോട്ടും കര്‍ണാടകയിലും സ്ത്രീകളെ ഉപയോഗിച്ച് വ്യവസായികളേയും മറ്റും ബ്ളാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്ന രണ്ടു കേസുകളിലും പ്രതിയാണ്.
കാസര്‍കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ 2010 ല്‍ 16 ലക്ഷം രൂപയുടെ കുഴല്‍ പണം തട്ടിയ കേസിലും എതിര് ഗ്രൂപ്പില്‍ പെട്ട 'ജിയ' എന്ന ഗുണ്ടയെ വെട്ടിയ കേസിലും 2010 ല്‍ കാസര്‍കോട് പോലീസിനെ ആക്രമിച്ച കേസിലും മറ്റൊരു അടിപിടി കേസിലും കൂടി ഫൈസല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Also Read:
മലിന് ദുരന്തം: 70 മൃതദേഹങ്ങള്‍ കണ്ടെടുത്തു
Keywords: Kasaragod, Manjeshwaram, Kerala, Arrest, DYSP, Bangalore, Police,
Advertisement: