city-gold-ad-for-blogger

JEE Advanced | ഒരു കോചിങ് സെന്ററിലും പോയില്ല; വീട്ടിലിരുന്ന് പഠനം; ഗുരുനാഥനായി പിതാവ്; ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഫഹീം ആരിഫ് നേട്ടം കൈവരിച്ചത് വേറിട്ട വഴികളിലൂടെ

മൊഗ്രാല്‍: (www.kasargodvartha.com) രാജ്യത്തുടനീളമുള്ള ഐ ഐ ടികള്‍, ഐ ഐ എസ് സി, ഐ ഐ എസ് ഇ ആര്‍ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഫഹീം ആരിഫ് നേട്ടം കൈവരിച്ചത് വേറിട്ട വഴികളിലൂടെ. എറണാകുളം കളമശ്ശേരി മേത്തര്‍ നഗറില്‍ താമസിക്കുന്ന ആരിഫ് അമാനുല്ല - മൊഗ്രാല്‍ പെറുവാഡിലെ ഡോ. ശെറിന്‍ ദമ്പതികളുടെ മകനായ ഫഹീം അഖിലേന്‍ഡ്യ അടിസ്ഥാനത്തില്‍ 869ഉം മലയാളി വിദ്യാര്‍ഥികളില്‍ ഒമ്പതാം റാങ്കും നേടിയാണ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. ജെഇഇ മെയിന്‍ പ്രവേശന പരീക്ഷയിലും 99.9 ശതമാനം സ്വന്തമാക്കിയിരുന്നു.
        
JEE Advanced | ഒരു കോചിങ് സെന്ററിലും പോയില്ല; വീട്ടിലിരുന്ന് പഠനം; ഗുരുനാഥനായി പിതാവ്; ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഫഹീം ആരിഫ് നേട്ടം കൈവരിച്ചത് വേറിട്ട വഴികളിലൂടെ

ഒരു കോചിങ് സെന്ററുകളിലും പോകാതെ സ്വയം പഠിച്ചാണ് ഫഹീം അഭിമാന നേട്ടം കൈവരിച്ചതെന്നാണ് പ്രത്യേകത. വിദ്യാഭ്യാസ വിദഗ്ധനും ഐടി എന്‍ജിനീയറും മാനജ്മെന്റ് വിദഗ്ധനുമായ പിതാവ് ആരിഫിന്റെ ശിക്ഷണത്തില്‍ വീട്ടിലിരുന്നായിരുന്നു ഫഹീമിന്റെ പഠനം. തന്റെ വഴി എന്താകണമെന്ന് ഫഹീം സ്വയം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും നേട്ടത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ആരിഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പഠനത്തിനായി യൂട്യൂബില്‍ ഓണ്‍ലൈന്‍ ക്ലാസുകളും പ്രയോജനപ്പെടുത്തി.

അധ്യാപകര്‍ പഠിപ്പിക്കും മുമ്പേ തന്നെ പാഠഭാഗങ്ങള്‍ സ്വയം പഠിക്കുന്ന സ്വഭാവക്കാരനായിരുന്നു ഫഹീം. അതുകൊണ്ട് തന്നെ വിഷയത്തില്‍ അധിഷ്ഠിതമായി ക്ലാസുകളില്‍ അധ്യാപകരോട് ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും കൂടുതല്‍ അറിവ് സ്വന്തമാക്കാനും ഫഹീമിനായി. ചെറിയ പ്രായം തന്നെ കൂടുതല്‍ അറിവുകള്‍ സ്വന്തമാക്കണമെന്ന ആഗ്രഹം ഫഹീമിനുണ്ടായിരുന്നു. അതിനായി കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുകയും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഫഹീമിന് മുന്നില്‍ എന്തുചെയ്യണമെന്നും, എങ്ങനെ ചെയ്യണമെന്നുമൊക്കെയുള്ള വഴികാട്ടിയായി ആരിഫും ഒപ്പമുണ്ടായി. കഠിനാധ്വാനവും കൂടിയായപ്പോള്‍ വിജയത്തിലേക്കുള്ള വഴികള്‍ എളുപ്പമായി.
       
JEE Advanced | ഒരു കോചിങ് സെന്ററിലും പോയില്ല; വീട്ടിലിരുന്ന് പഠനം; ഗുരുനാഥനായി പിതാവ്; ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഫഹീം ആരിഫ് നേട്ടം കൈവരിച്ചത് വേറിട്ട വഴികളിലൂടെ

നേരത്തെ ഫഹീം റൂബിക്സ് ക്യൂബ് സെറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എട്ടാം ക്ലാസ് വരെ ദുബൈ അല്‍ ദിയാഫ സ്‌കൂളിലായിരുന്നു പഠനം. ഒമ്പതും പത്തും കാക്കനാട് ഇന്‍ഡ്യന്‍ പബ്ലിക് സ്‌കൂളിലും പ്ലസ് ടു പഠനം കളമശ്ശേരി രാജഗിരി സ്‌കൂളിലും പൂര്‍ത്തീകരിച്ചു. മറ്റു രണ്ടു മക്കളായ മിന്‍ഹ (12), ഇല്‍ഹാം (അഞ്ച്) എന്നിവരെയും ഹോം സ്‌കൂളിംഗിലൂടെ ആരിഫ് വീട്ടിലിരുത്തി പഠിപ്പിക്കുകയാണ്. ഈ പഠന രീതി വിജയകരമാണെന്ന് രക്ഷിതാക്കളും കുട്ടികളും പറയുന്നു. പഠനത്തോടൊപ്പം തന്നെ കായികം തുടങ്ങി പാഠ്യേതരമായ പ്രവര്‍ത്തനങ്ങളിലും ഇവര്‍ മികവ് പുലര്‍ത്തുന്നു.

കാസര്‍കോട്ട് കുടുംബ വേരുകളുള്ള ആരിഫ്, എറണാകുളത്തെ അമാനുല്ല - സീനത് ബാനു ദമ്പതികളുടെ മകനാണ്. പൗരപ്രമുഖനായ മാഹിന്‍ കളനാട് പിതാമഹനാണ്. ഭാര്യ ഡോ. ശെറിന്‍ സാമൂഹ്യ പ്രവര്‍ത്തകരായ പെറുവാഡിലെ അഡ്വ. എംസിഎം അക്ബര്‍ - സകീന ദമ്പതികളുടെ മകളാണ്. ശെറിന്‍ കോയമ്പത്തൂരിലെ കോവൈ മെഡികല്‍ കോളജില്‍ നിന്ന് ഈ വര്‍ഷം റേഡിയോളജി ബിരുദാനന്തര ബിരുദ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2006ല്‍ പരിയാരം മെഡികല്‍ കോളജില്‍ നിന്ന് എംബിബിസ് പൂര്‍ത്തിയാക്കിയ ഇവര്‍ അഖിലേന്‍ഡ്യ തലത്തിലെ നീറ്റ് പിജി എഴുതി മെറിറ്റില്‍ തന്നെ ഡി എന്‍ ബിക്ക് സീറ്റ് നേടിയെടുക്കുകയായിരുന്നു. മാതാപിതാക്കളുടെ വഴിയേ തന്നെ മികവ് പുലര്‍ത്തി മുന്നേറുകയാണ് മക്കളും. ഫഹീമിന്റെ തിളക്കമാര്‍ന്ന വിജയം കുടുംബത്തിനും ആഹ്ലാദം പകര്‍ന്നു.

Keywords: JEE Advanced Result, Education, IIT Entrance, Mogral, Ernakulam, Kerala News, Kasaragod News, Education News, Malayalam News, Faheem Arif secured top rank in JEE Advanced exam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia