city-gold-ad-for-blogger

ഫഹദ് വധം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അനാവശ്യമായ പഴികേള്‍ക്കേണ്ടിവന്നത് എന്‍.എ. നെല്ലിക്കുന്നിനും വി.ഡി. സതീശനും

തിരുവനന്തപുരം: (www.kasargodvartha.com 14/07/2015) കാസര്‍കോട് പെരിയ കല്ല്യോട്ട് മൂന്നാംതരം വിദ്യാര്‍ത്ഥി മുഹമ്മദ് ഫഹദിനെ (എട്ട്) ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ പ്രതിപക്ഷത്തിന്റെ അനാവശ്യമായ പഴികേള്‍ക്കേണ്ടിവന്നത് എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്നിനും വി.ഡി. സതീശനും. കൊലപാതകവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്‍ എം.എല്‍.എകൊണ്ടുവന്ന അടിയന്തിരപ്രമേയമാണ് നിയമസഭയില്‍ ബഹളത്തിനും അനാവശ്യപരാമര്‍ശങ്ങള്‍ക്കും കാരണമായത്.

അടിയന്തിരപ്രമേയം അവതരിപ്പിച്ച ജയരാജന്‍ വിഷയത്തില്‍നിന്നും മാറി ആഗോളപ്രശ്‌നമായും ഭരപക്ഷം വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് പറഞ്ഞ് അക്രമിക്കുന്നതിനും ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് എന്‍.എ. നെല്ലിക്കുന്നിന് വിഷയത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്. അടിയന്തിരപ്രമേയം കൊണ്ടുവന്നത് കൊല്ലപ്പെട്ട കുട്ടിയോടോ കുടുംബത്തോടുള്ള സ്‌നേഹം കൊണ്ടല്ലെന്നും ഇത് രാഷ്ട്രീയമുതലെടുപ്പിന് വേണ്ടിയാണെന്നും എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞതോടെ പ്രതിപക്ഷം നെല്ലിക്കുന്നിനെതിരെ രംഗത്തുവരികയായിരുന്നു.

തന്റെ മണ്ഡലത്തിലല്ലാതിരുന്ന വിഷയം ഉന്നയിച്ചത് കേരളത്തിന്റെ പ്രശ്‌നമായി കണ്ടുകൊണ്ടാണെന്ന് നെല്ലിക്കുന്ന് മറുപടി പറഞ്ഞിരുന്നു. മുസ്ലിം ലീഗിനേയും കോണ്‍ഗ്രസിനേയും വര്‍ഗീയമായി പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷം ഇക്കാര്യത്തില്‍ ശ്രമിക്കുന്നതെന്ന് നെല്ലിക്കുന്ന് കുറ്റപ്പെടുത്തിയിരുന്നു. വി.ഡി. സതീശന്‍ നെല്ലിക്കുന്നിന്റെ പരാമര്‍ശങ്ങളെ ശരിവെക്കുകയും ചെയ്തിരുന്നു.

ഫഹദ് വധം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അനാവശ്യമായ പഴികേള്‍ക്കേണ്ടിവന്നത് എന്‍.എ. നെല്ലിക്കുന്നിനും വി.ഡി. സതീശനുംഎന്നാല്‍ പ്രതിപക്ഷം നെല്ലിക്കുന്നിന്റെ വാദത്തെ എതിര്‍ക്കുകയും പരാമര്‍ശങ്ങളെ ചോദ്യംചെയ്ത് രംഗത്തുവരികയും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും ചെയ്യുകയായിരുന്നു. സ്പീക്കര്‍ എന്‍. ശക്തന്‍ പ്രതിപക്ഷത്തെ സമാധാനിപ്പിച്ച് സീറ്റിലേക്ക് അയക്കുന്നതിനിടയില്‍ വി.ഡി. സതീശ് തീവ്രവാദിയാണെന്നും എന്‍.എ. നെല്ലിക്കുന്ന് വര്‍ഗീയവാദിയാണെന്നും മുദ്രാവാക്യംവിളിച്ച് അവഹേളിച്ചുവെന്ന പരാതിയും ഉയര്‍ന്നിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia