ഫഹദിന്റെ കൊല: പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്
Jul 9, 2015, 19:23 IST
കാസര്‍കോട്: (www.kasargodvartha.com 09/07/2015) പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫഹദിനെ സ്‌കൂളിലേക്ക് പോകുന്ന വഴി അതിദാരുണമായി കൊലപ്പെടുത്തിയ വിജയന്‍ എന്ന പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതി മാനസിക രോഗിയാണെന്നാണ് പോലീസ് പറയുന്നത്. ഇത് പ്രതിക്ക് ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കാനിടയാക്കുമെന്നും പ്രതിയെ വെറുതെ വിട്ടാല്‍ വീണ്ടും ഇത്തരം അക്രമ സംഭവം ആവര്‍ത്തിക്കാനിടയാകുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് പ്രതിക്ക് ശിക്ഷ ഉറപ്പാക്കി മാതൃക കാണിക്കണമെന്നും കൊലപാതകത്തിനിരയായ ഫഹദിന്റെ വീട് സന്ദര്‍ശിച്ചു കൊണ്ട് ശ്രീകാന്ത് പറഞ്ഞു. ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ്, പി.രതീഷ്, പി.ബാബു എന്നിവരും ജനറല്‍ സെക്രട്ടറിയോടൊപ്പം വീട്ടിലെത്തി അനുശോചനം അറിയിച്ചു.
അതേ സമയം വിജയന്‍ ബിജെപി അനുഭാവി ആണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി പുല്ലൂര്‍-പെരിയ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഇയാള്‍ കഴിഞ്ഞ വര്‍ഷം ട്രെയിനില്‍ ബോംബ് വെച്ചുവെന്നുള്ള വ്യാജ സന്ദേശം അയച്ചതിനെ തുടര്‍ന്ന് പോലീസ് പിടിയിലാകുകയും അവിടത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിജയനെ ജാമ്യത്തില്‍ ഇറക്കുകയും ചെയ്തിരുന്നു. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നടത്തുന്ന വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Periya, Murder, Accuse, Police, Jail, court, Fahad murder: BJP's statement.
Advertisement: