city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expatriates | ലേണിങ് ടെസ്റ്റും പ്രാക്ടികല്‍ ടെസ്റ്റും നടക്കുമ്പോഴേക്കും അവധി കഴിയും; പ്രവാസികള്‍ക്ക് നാട്ടില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ ദുരിതം; കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യം; നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍കാരെന്ന് അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com) പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ ദുരിതം. ജില്ലയില്‍ നിലവില്‍ ഡ്രൈവിഗ് ലൈസന്‍സിന് അപേക്ഷിച്ചാല്‍ ലേണിംഗ് ടെസ്റ്റിന് 30 ദിവസം വരെയും അത് കഴിഞ്ഞ് പ്രാക്ടികല്‍ ടെസ്റ്റിന് 60 ദിവസം വരെയും കാത്തിരിക്കേണ്ട സാഹചര്യണുള്ളത്. ഒരു മാസത്തെ അവധിയിലും മറ്റും നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് ലേണിംഗ് ടെസ്റ്റിന് പോലും തീയതി കിട്ടാത്ത സാഹചര്യമാണുള്ളത്.
    
Expatriates | ലേണിങ് ടെസ്റ്റും പ്രാക്ടികല്‍ ടെസ്റ്റും നടക്കുമ്പോഴേക്കും അവധി കഴിയും; പ്രവാസികള്‍ക്ക് നാട്ടില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ ദുരിതം; കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യം; നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍കാരെന്ന് അധികൃതര്‍

ലേണിംഗ് ടെസ്റ്റിന് അവസരം ലഭിക്കുന്ന ചിലര്‍ക്കാകട്ടെ പ്രക്ടികല്‍ ടെസ്റ്റിന് പങ്കെടുക്കാനും സാധിക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അവധിക്ക് വീണ്ടും നാട്ടില്‍ വന്നാലും ഇതേ സാഹചര്യമാണ് നേരിടേണ്ടത്. സാമ്പത്തികമായും ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് പ്രവാസികള്‍ പറയുന്നു. നിശ്ചിത തീയതിക്കകം മടങ്ങിയില്ലെങ്കില്‍ ജോലി - വിസ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതിനാല്‍ അവധി നീട്ടാനും സാധിക്കുന്നില്ല. ചുരുങ്ങിയ അവധിക്ക് നാട്ടില്‍ വരുന്ന പലര്‍ക്കും ലൈസന്‍സ് നേടാനാകാത്തതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കോ കുടുംബത്തോടൊപ്പമോ മറ്റ് കാര്യങ്ങള്‍ക്കോ സ്വന്തമായി വാഹനം ഓടിച്ച് പോവാനാവാത്ത സ്ഥിതിയാണുള്ളത്.

അതേസമയം പ്രവാസികള്‍ നേരിടുന്ന ഈ പ്രശ്‌നത്തില്‍ തങ്ങള്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് മോടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും കാസര്‍കോട് ജോയിന്റ് ആര്‍ടിഒ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബന്ധപ്പെട്ടവരുടെ മുന്നില്‍ പ്രവാസികളുടെ ഈ പ്രശ്‌നം നേരത്തെ തന്നെ ബോധ്യപ്പെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
         
Expatriates | ലേണിങ് ടെസ്റ്റും പ്രാക്ടികല്‍ ടെസ്റ്റും നടക്കുമ്പോഴേക്കും അവധി കഴിയും; പ്രവാസികള്‍ക്ക് നാട്ടില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ ദുരിതം; കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യം; നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍കാരെന്ന് അധികൃതര്‍

കവലകളില്‍ പരിശോധന ശക്തമാക്കിയും എഐ കാമറ അടക്കമുള്ള സംവിധാനങ്ങളുമായും മുന്നോട്ട് പോകുന്ന മോടോര്‍ വാഹന വകുപ്പ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള ദുരിതത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഈ പ്രശ്‌നത്തില്‍ നേരത്തെ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ ഹുസൈന്‍ പടിഞ്ഞാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എംഎല്‍എ ഗതാഗത മന്ത്രിക്കും, കമീഷണര്‍ക്കും പ്രിന്‍സിപല്‍ സെക്രടറിക്ക് കത്ത് നല്‍കിയിരുന്നു.

30 ദിവസത്തിനകം ലേണിംഗ് ടെസ്റ്റും പ്രാക്ടികല്‍ ടെസ്റ്റും ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കരുത്തേകുന്ന പ്രവാസികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുതെന്നാണ് ജനങ്ങളും പറയുന്നത്.

Keywords: Expatriates, Driving Licence, Malayalam News, Kerala News, Kasaragod News, Expatriates demands driving license process without delay.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia