Obituary | അബുദബിയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി; യുഎം മുജീബിന് നാട്ടുകാരുടെ യാത്രാമൊഴി
Apr 10, 2023, 19:27 IST
മൊഗ്രാല്‍: (www.kasargodvartha.com) അബുദബിയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. മൊഗ്രാല്‍ കടവത്തെ യുഎം മുജീബിനാണ് (55) നാട്ടുകാര്‍ യാത്രാമൊഴി നല്‍കിയത്. ഞായറാഴ്ച പുലര്‍ചെ അബുദബി മദീന സാഇദിലെ റൂമില്‍ വെച്ചാണ് മുജീബ് കുഴഞ്ഞുവീണ് മരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച പുലര്‍ചെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അബുദബിയിലെ സാമൂഹിക - സാംസ്‌കാരിക മേഖലകളില്‍ മൂന്ന് പതിറ്റാണ്ടായി നിറഞ്ഞ് നിന്നിരുന്ന യുഎം മുജീബിന്റെ ആകസ്മിക നിര്യാണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളോളമായി അബുദബിയിലെ പ്രമുഖ അമേരികന്‍ നിര്‍മാണ കംപനിയായ ടര്‍ണറില്‍ ജോലി ചെയ്തു വരികയായിരുന്നു. മികച്ച സംഘാടകനും എഴുത്തുകാരനും പ്രാസംഗികനുമൊക്കെയായിരുന്ന മുജീബ് അബുദബി ഇസ്ലാമിക് സെന്ററിന്റെ നെടും തൂണായിരുന്നു. പ്രവാസലോകത്തും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനും വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയുമാണ് മുജീബ്.
ജനപ്രതിനിധികള്‍ ഉള്‍പെടെ മത- സാമൂഹ്യ-സാംസ്‌കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു. നിര്യാണത്തില്‍ കെഎംസിസിയും മൊഗ്രാല്‍ ദേശീയവേദിയും അനുശോചിച്ചു.

Keywords: Expatriate-Died, Mogral-News, #AbuDhabi-News, Kasaragod News, Kerala News, Expatriate's dead body buried in homeland.
< !- START disable copy paste -->