city-gold-ad-for-blogger

Expatriate Died | അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

പന്നിപ്പാറ: (www.kasargodvartha.com) അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. പന്നിപ്പാറ കോപ്പ ഇര്‍ശാദ് നഗറിലെ അബ്ദുര്‍ റഹ്‌മാന്‍ - സുഹ്റ ബീവി ദമ്പതികളുടെ മകന്‍ ശഹബാസ് (32) ആണ് മരിച്ചത്. അബുദബിയില്‍ പലചരക്കുകടയുടെ പാര്‍ട്ണറാണ്.
          
Expatriate Died | അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

നാല് മാസം മുമ്പാണ് ശഹബാസ് നാട്ടില്‍ വന്നത്. അവധി കഴിഞ്ഞ് തിരികെ അബുദബിയിലേക്ക് മടങ്ങാനിരിക്കെ അസുഖം ബാധിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം അസുഖം ഭേദമാവുകയും വീണ്ടും അബുദബിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയും ചെയ്തിരുന്നു. അതിനിടെ പിന്നെയും അസുഖം ബാധിക്കുകയും തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു.
      
Expatriate Died | അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

മാസങ്ങൾക്ക് മുമ്പാണ് ശഹബാസ് വിവാഹിതനായത്. ഭാര്യ: ജുഹൈന. സഹോദരങ്ങള്‍: ശബീര്‍, ശഫീഖ്, അക്ബര്‍ അലി, അറഫാത്, ശബ്നം, സരിന്‍, സല്‍മ, ഫാത്വിമ. തിങ്കളാഴ്ച രാത്രി 10 മണിയോടെ പന്നിപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: News, Malayalam-News, Kasargod, Kasaragod-News, Obitury, Obituary-News, Kerala News, Expatriate youth died due to illness.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia