Accident | ബൈകിൽ സഞ്ചരിക്കുകയായിരുന്ന പ്രവാസിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം
Feb 6, 2024, 01:26 IST
ചെറുവത്തൂര്‍: (KasargodVartha) ബൈകിൽ സഞ്ചരിക്കുകയായിരുന്ന പ്രവാസിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം. സുഹൃത്ത് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാഞ്ഞങ്ങാട് പുല്ലൂരിലെ അബ്ദുല്‍ റഹ് മാന്‍-സുഹറ ദമ്പതികളുടെ മകനും ഗള്‍ഫുകാരനുമായ ജലീല്‍ (44) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിലെ വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് റഷീദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ജലീലും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിച്ച് ഇരുവരും തെറിച്ച് വീഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജലീല്‍ ഒരാഴ്ച്ച മുമ്പാണ് ദുബായില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയത്.

ഭാര്യ: ഹാജിറ. മക്കള്‍: സാദിയ, മുഹമ്മദ്, ബിലാല്‍. സഹോദരങ്ങള്‍: ആയിശ, മുഹമ്മദ്, അബ്ദുല്‍ഖാദര്‍, നിഷാദ്, അബ്ദുല്‍ ഹക്കീം. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ചൊവ്വാഴ്ച ഉച്ചയോടെ ഖബറടക്കും.