Hospital | 'കേരളത്തിൽ ഒരു നിക്ഷേപത്തിനും ഇനി ഞങ്ങളില്ല'; മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്‌ഘാടനത്തിന്, ആരോഗ്യ മന്ത്രി വീണാ ജോർജ് കാസർകോട്ട് ഉണ്ടായിട്ടും എത്താത്തതിൽ പൊട്ടിത്തെറിച്ച് പ്രവാസി വ്യവസായി ലത്വീഫ് ഉപ്പള ഗേറ്റ്; സിപിഎമിനെതിരെയും വിമർശനം; പറ്റില്ലെന്ന് പറഞ്ഞിരുന്നുവെങ്കിൽ കേന്ദ്രമന്ത്രിയെ കൊണ്ടുവന്ന് ചെയ്യാമായിരുന്നല്ലോ എന്നും സംരംഭകൻ
Nov 9, 2023, 19:39 IST
കാസർകോട്: (KasargodVartha) കേരളത്തിൽ ഒരു നിക്ഷേപത്തിനും ഇനി ഞങ്ങളില്ലെന്ന് പ്രവാസി വ്യവസായിയും വിൻടച് ഗ്രൂപ് ചെയർമാനുമായ ലത്വീഫ് ഉപ്പള ഗേറ്റ് കാസർകോട് വാർത്തയോട് വെളിപ്പെടുത്തി. കാസർകോട് നഗരത്തിൽ 100 കോടിയിലധികം രൂപ ചിലവഴിച്ച് നിർമിച്ച ജില്ലയിലെ ആദ്യത്തെ മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ വിൻടച് ആശുപത്രിയുടെ ഉദ്‌ഘാടനത്തിൽ നിന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അവസാന നിമിഷം പിന്മാറിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉദുമ എംഎൽഎയും സിപിഎം സംസ്ഥാന കമിറ്റി അംഗവുമായ അഡ്വ. സി എച് കുഞ്ഞമ്പുവുമായും സിപിഎം നേതൃത്വവുമായും മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്റഫുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി ഉദ്‌ഘാടനത്തിനായി എത്തുമെന്ന് അറിയിച്ചിരുന്നത്. മന്ത്രിയുടെ ഓഫീസുമായും സംസാരിച്ചിരുന്നു.
ആദ്യം ഈ മാസം 13നാണ് മന്ത്രി ഉദ്‌ഘാടനത്തിന് എത്താമെന്ന് അറിയിച്ചത്. അഞ്ച് ദിവസം മുമ്പാണ് ഈ മാസം ഒമ്പതിനാണ് മന്ത്രി ജില്ലയിൽ വരുന്നതെന്നും അന്നാണെങ്കിൽ ഉദ്‌ഘാടനത്തിന് സമ്മതമാണെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. അന്ന് തിരക്കിട്ട പരിപാടികൾ ഉണ്ടെന്നും നാട മുറിച്ച് ഉദ്ഘാടനം നടത്താമെന്നും മറ്റ് ചടങ്ങുകൾക്കൊന്നും നിൽക്കാൻ സമയമില്ലെന്നും അറിയിക്കുകയായിരുന്നു.
സമ്മതമാണെന്ന് അറിയിച്ചപ്പോൾ രാവിലെ 10.30ന് മന്ത്രിയുടെ സമയം അനുവദിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി ഉദ്‌ഘാടന തീയതി ഒമ്പതിനാണെന്ന് നിശ്ചയിച്ചത്. അവസാനം മന്ത്രി കാലുമാറുകയായിരുന്നു. ഉദ്‌ഘാടനത്തിന് വരാത്ത മന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണെന്നും തങ്ങളെ അവഹേളിക്കുകയാണ് മന്ത്രി ചെയ്തതെന്നും ലത്വീഫ് ഉപ്പള ഗേറ്റ് കൂട്ടിച്ചേർത്തു.
കേരളത്തിലെ ആരോഗ്യ മന്ത്രിയെ കൊണ്ട് ആശുപത്രിയുടെ ഉദ്‌ഘാടനം നിർവഹിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. വരാൻ പറ്റില്ലെന്ന് മുമ്പേ അറിയിച്ചിരുന്നുവെങ്കിൽ കേന്ദ്രമന്ത്രിയെ കൊണ്ടുവന്ന് ചെയ്യാമായിരുന്നല്ലോ എന്നും തങ്ങൾക്ക് ആരുമായും പ്രശ്നങ്ങൾ ഇല്ലെന്നും അതല്ലെങ്കിൽ മുസ്ലിം ലീഗ് നേതാക്കളായ തങ്ങൾമാരെ കൊണ്ടുവന്ന് ഉദ്‌ഘാടനം നിർവഹിക്കാമായിരുന്നുവെന്നും ലത്വീഫ് വിഷമത്തോടെ പറഞ്ഞു.
മന്ത്രി ഉദ്‌ഘാടനത്തിന് വന്നിരുന്നുവെങ്കിൽ അത് മറ്റുള്ള നിക്ഷേപകർക്ക് പ്രചോദനമാവുമായിരുന്നു. തങ്ങളുടെ മനസ് തകർക്കുകയാണ് മന്ത്രി ചെയ്തത്. ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ല. കോവിഡിന്റെ സമയത്ത് കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിൽ ഉണ്ടായ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎമാരായ അഡ്വ. സി എച് കുഞ്ഞമ്പു, എ കെ എം അശ്‌റഫ്, എൻ എ നെല്ലിക്കുന്ന് തുടങ്ങിയവർ നിർബന്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി രംഗത്ത് കാസർകോട് ജില്ലയിൽ നിക്ഷേപം നടത്തിയത്.
ഏറ്റവും ഒടുവിൽ ജില്ലാ പഞ്ചായത് കഴിഞ്ഞ മാസം നടത്തിയ റൈസിംഗ് കാസർകോട് നിക്ഷേപ സംഗമത്തിൽ കാസർകോട്ട് സ്വകാര്യ മെഡികൽ കോളജ് തുടങ്ങുന്ന കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നു. ഇനി ഇത്തരമൊരു നിക്ഷേപത്തിന് തങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ അടക്കം നിക്ഷേപം നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മംഗ്ളൂറിലെ ഇൻഡ്യാന ആശുപത്രി, ഹാസനിലെ ആശുപത്രി, കാഞ്ഞങ്ങാട്ട് അടുത്തിടെ തുടങ്ങിയ ആശുപത്രി എന്നിവ അടക്കം ഗൾഫിലും മറ്റ് വിദേശ നാടുകളിലുമടക്കം 29 വൻകിട ആശുപത്രികൾ ഉണ്ടാക്കിയ തനിക്ക് കയ്‌പേറിയ അനുഭവമാണ് കേരളത്തിൽ നേരിടേണ്ടി വന്നതെന്നും ലത്വീഫ് വ്യക്തമാക്കി.
ചില മാധ്യമങ്ങൾ തങ്ങളുടെ ആശുപത്രിക്കെതിരെ കുപ്രചാരണം അഴിച്ചുവിട്ടു. തങ്ങളുടെ ആശുപത്രി ഉദ്‌ഘാടനത്തിനാണ് മന്ത്രി വരുന്നതെന്നും ജില്ലയിലെ സർകാർ ആശുപത്രികളെ കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു മാധ്യമ വാർത്ത. ഇത് തികച്ചും തെറ്റാണ്. മന്ത്രിയുടെ ഔദ്യോഗിക പരിപാടിക്ക് അനുസരിച്ചാണ് ആശുപത്രി ഉദ്‌ഘാടനം നിശ്ചയിച്ചത്. വെറും അഞ്ച് മിനിറ്റ് മാത്രമാണ് മന്ത്രിയോട് സമയം ചോദിച്ചത്. തലേന്ന് വൈകീട്ടാണ് മന്ത്രി ഉദ്‌ഘാടനത്തിന് എത്തില്ലെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് തങ്ങൾക്ക് അറിയിപ്പ് കിട്ടിയതെന്നും മന്ത്രി പിന്മാറിയതിനെ കാരണം പറയാൻ കഴിയില്ലെന്നും ലത്വീഫ് പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് മാർകിസ്റ്റ് പാർടിയെ പോലുള്ള ഒരു പാർടി വിദേശ നിക്ഷേപകനെ നിരുത്സാഹപ്പെടുത്തേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി ആശുപത്രി ഉദ്‌ഘാടനത്തിന് എത്താത്തിരുന്നത് തെറ്റാണെന്നും കാരണം എന്താണെന്ന് അറിയില്ലെന്നും എ കെ എം അശ്‌റഫ് എംഎൽഎ
മഞ്ചേശ്വരം: കാസർകോട് വ്യാഴാഴ്ച ഉദ്‌ഘാടനം ചെയ്യപ്പെട്ട വിൻടച് മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പരിപാടിയിൽ നിന്നും ഉറപ്പ് നൽകിയിട്ടും പിന്മാറിയ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നടപടി ശരിയല്ലെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്‌റഫ് കാസർകോട് വാർത്തയോട് പറഞ്ഞു. താനടക്കം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്‌ഘാടനത്തിന് എത്താമെന്ന് മന്ത്രി സമ്മതിച്ചത്. മന്ത്രിയെ പിന്മാറിയതിന്റെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ താൻ എംഎൽഎ ആണെന്നും ഇതേ കുറിച്ച് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും എ കെ എം അശ്‌റഫ് പറഞ്ഞു.
അതേസമയം മന്ത്രി ആശുപത്രി ഉദ്‌ഘാടനത്തിൽ നിന്നും പിന്മാറിയതിനെ കുറിച്ച് ഉദുമ എംഎൽഎ സി എച് കുഞ്ഞമ്പുവിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
മന്ത്രിയുടെ ആശുപത്രി ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് അറിയില്ലെന്ന് സിപിഎം ജില്ലാ സെക്രടറി
Keywords: News, Top-Headlines, Kasaragod, Kasaragod-News, Kerala, Hospital, Latheef Uppala Gate, Veena George, Malayalam News, Expatriate businessman Latheef Uppala Gate against Health Minister Veena George

കാസർകോട്: മന്ത്രിയുടെ ആശുപത്രി ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്ന് സിപിഎം ജില്ലാ സെക്രടറി എംവി ബാലകൃഷ്ണൻ മാസ്റ്റർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഇതേകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആശുപത്രി ഉദ്‌ഘാടനം സംബന്ധിച്ച കാര്യങ്ങൾ പാർടിയുമായി ബന്ധമില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അന്വേഷിക്കാതെ പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർടി പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായത് കൊണ്ട് മറ്റുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എംവി ബാലകൃഷ്ണൻ മാസ്റ്റർ വ്യക്തമാക്കി.