city-gold-ad-for-blogger

Remanded | 'അനധികൃത മദ്യവില്‍പന പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ചു, മൂക്കിനും പരുക്കേല്‍പിച്ചു'; യുവാവ് റിമാന്‍ഡില്‍

ബദിയടുക്ക: (www.kasargodvartha.com) അനധികൃത മദ്യവില്‍പന പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ചുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോറന്‍സ് ക്രാസ്റ്റയാണ് അറസ്റ്റിലായത്. ബദിയടുക്ക റേന്‍ജ് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഡി എം അബ്ദുല്ല കുഞ്ഞിയെ (51) അക്രമിച്ചുവെന്നാണ് പരാതി.
   
Remanded | 'അനധികൃത മദ്യവില്‍പന പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ചു, മൂക്കിനും പരുക്കേല്‍പിച്ചു'; യുവാവ് റിമാന്‍ഡില്‍

കഴിഞ്ഞദിവസം വൈകുന്നേരം വീടിന് സമീപത്ത് അനധികൃത മദ്യവില്‍പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു എക്‌സൈസ് സംഘം. തുടര്‍ന്ന് മൂന്ന് ലിറ്റര്‍ മദ്യം പിടികൂടുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ ജീപില്‍ കയറ്റിയ ശേഷമാണ് സംഭവം നടന്നത്.
       
Remanded | 'അനധികൃത മദ്യവില്‍പന പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ചു, മൂക്കിനും പരുക്കേല്‍പിച്ചു'; യുവാവ് റിമാന്‍ഡില്‍

എക്‌സൈസ് ഉദ്യോഗസ്ഥന്റെ വലതുകയ്യിലെ തള്ളവിരല്‍ ലോറന്‍സ് ക്രാസ്റ്റ കടിച്ചുമുറിക്കുകയും തല കൊണ്ട് ഇടിച്ച് മൂക്കിന് പരുക്കേല്‍പിച്ചുവെന്നുമാണ് പരാതി. ഡി എം അബ്ദുല്ല കുഞ്ഞി ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Badiadka News, Malayalam News, Excise, Kerala News, Kasaragod News, Arrested, Crime, Crime News, Excise officer attacked: Youth remanded.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia