city-gold-ad-for-blogger

Arrested | കാറില്‍ കടത്തിയ 302 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍

കുമ്പള: (www.kasargodvartha.com) കാറില്‍ കടത്തിയ 302.4 ലിറ്റര്‍ മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമര്‍ ഫാറൂഖ് (26) ആണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ആന്‍ഡ് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ജിഎ ശങ്കറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ കെഎല്‍ 14 ആര്‍ 5418 ആള്‍ടോ കാറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
   
Arrested | കാറില്‍ കടത്തിയ 302 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍

മദ്യവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു കെ, സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ പ്രജിത്ത് കെ ആര്‍, മഞ്ചുനാഥന്‍ വി, പ്രിഷി പി എസ്, എക്‌സൈസ് ഡ്രൈവര്‍മാരായ ദിജിത്ത് പി വി, ക്രിസ്റ്റിന്‍ പി എ എന്നിവരും ഉണ്ടായിരുന്നു.

Keywords: Kumbla News, Kerala Excise, Malayalam News, Crime News, Kasaragod News, Excise arrests youth with 302 liters of liquor smuggled in car.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia