city-gold-ad-for-blogger

PC George arrested | പീഡന പരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: (www.kasargodvartha.com) സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജ് അറസ്റ്റില്‍. കേസുമായി ബന്ധപെട്ട പ്രതിയുടെ രഹസ്യമൊഴിയില്‍ മ്യൂസിയം പൊലീസാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാട്ടി 154, 54 (എ) വകുപ്പുകള്‍ ചേര്‍ത്ത് ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
 
PC George arrested | പീഡന പരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റില്‍

 കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വെച്ച് ലൈംഗിക താല്‍പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യമൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷം മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ, ഉച്ചയ്ക്കാണ് പിസി ജോര്‍ജിനെതിരെ സോളാര്‍ തട്ടിപ്പ് കേസ് പ്രതി പരാതി നല്‍കിയത്. ഒരു മണിക്കൂറിനകം പൊലീസ് എഫ്ഐആര്‍ ഇട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ഭക്ഷണം കഴിച്ചയുടന്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമിഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്. മതവിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

'അതേസമയം ഒരു വൃത്തികേടും താന്‍ കാട്ടിയിട്ടില്ല. രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതാണ്. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ പിസി ജോര്‍ജ് പറഞ്ഞു.'

Keywords:  Ex MLA PC George Arrested In Assault Case. News, Kerala, Top-Headlines, Arrested, Assault, Case, Police, Guest-house, FIR, Assistant commissioner, custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia